Wednesday, November 21, 2018 Last Updated 52 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.15 AM

കുടവെച്ചൂര്‍ പള്ളിയില്‍ പിറവി തിരുനാള്‍

വെച്ചൂര്‍: കുടവെച്ചൂര്‍ പള്ളിയില്‍ പിറവി തിരുനാളും എട്ട്‌ നോമ്പ്‌ ആചരണവും നാളെ തുടങ്ങും. വൈകിട്ട്‌ 5.30 ന്‌ ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ കാര്‍മികത്വം വഹിക്കും.
ആറിന്‌ കൊടിയേറ്റ്‌ തിരുസ്വരൂപം എഴുന്നള്ളിച്ച്‌ വെക്കല്‍. രണ്ടിന്‌ രാവിലെ 10.30ന്‌ ദിവ്യബലി, തുടര്‍ന്ന്‌ മേരീ സംഗമം, 5.30ന്‌ വിശുദ്ധ കുര്‍ബാന. മൂന്നിന്‌ രാവിലെ 10.30ന്‌ ദിവ്യബലി. നാലിന്‌ രാവിലെ 6.30ന്‌ സമൂഹദിവ്യബലി, ഫാ. ജോസ്‌ ഒഴലക്കാട്ട്‌ കാര്‍മികത്വം വഹിക്കും, തുടര്‍ന്ന്‌ ആരാധന, വൈകിട്ട്‌ നാലിന്‌ പൊതു ആരാധന, വൈകിട്ട്‌ ദിവ്യകാരുണ്യ പ്രദക്ഷിണം, എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ സന്ദേശം നല്‍കും, തുടര്‍ന്ന്‌ ക്രിസ്‌തീയ സംഗീത കച്ചേരി. അഞ്ചിന്‌ രാവിലെ 6.15 ന്‌ ലൈത്തോരന്മാരുടെ വാഴ്‌ച, വൈകിട്ട്‌ അഞ്ചിന്‌ ദിവ്യബലി. ആറിന്‌ രാവിലെ 10.30ന്‌ ദിവ്യബലി.
ഏഴിന്‌ രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട്‌ 4.30ന്‌ രൂപം വെഞ്ചരിപ്പ്‌, 5.15ന്‌ വേസ്‌പര, ഫാ. ജോണ്‍ പുതുവ കാര്‍മികത്വം വഹിക്കും. തിരുനാള്‍ദിനമായ എട്ടിന്‌ രാവിലെ അഞ്ചിനും, ആറിനും, ഏഴിനും, എട്ടിനും, ഒന്‍പതിനും ദിവ്യബലി, 10.30ന്‌ തിരുനാള്‍ കുര്‍ബാന, ഫാ. ജോയി പ്ലാക്കന്‍ കാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക്‌ 3.30ന്‌ പാട്ടുകുര്‍ബാന, തുടര്‍ന്ന്‌ ആഘോഷമായ പ്രദക്ഷിണം.

Ads by Google
Advertisement
Friday 31 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW