Monday, September 24, 2018 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.15 AM

ദുരിതബാധിത മേഖലയില്‍ ശുചീകരണത്തിന്‌ നാടൊന്നാകെ

അരൂര്‍: ദുരിതബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നാടൊന്നാകെ പങ്കാളികളായി. അരൂര്‍ മേഖലയിലെ നൂറു കണക്കിന്‌ ആളുകളാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്‌.
ആലപ്പുഴ, എറണാകുളം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ദിവസവും വാഹനങ്ങളിലെത്തിയാണ്‌ ഇവര്‍ ശുചീകരണം നടത്തുന്നത്‌. ഇരുന്നൂറോളം സി.പി.ഐ. പ്രവര്‍ത്തകര്‍ നെടുമുടിയിലെ വിവിധയിടങ്ങളിലെ 60 ഓളം വീടുകളും അംഗനവാടികളും വൃത്തിയാക്കി. സംസ്‌ഥാന കമ്മറ്റി അംഗം എം.കെ ഉത്തമന്‍, പി.എം. അജിത്‌ കുമാര്‍, കെ.ആര്‍. നന്ദകുമാര്‍, ഒ.കെ. മോഹനന്‍, കെ.പി. ദിലീപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
150 ഓളം സി.പി.എം. പ്രവര്‍ത്തകരും തുടര്‍ച്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. പ്ലംബര്‍മാര്‍, ഇലക്ര്‌ടീഷന്‍മാര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ട്‌. പൊട്ടിയ പൈപ്പുകള്‍, വയറിങ്‌ തകരാറുകള്‍ എന്നിവ പരിഹരിക്കും. നെടുമുടിയില്‍ അഞ്ച്‌ സംഘങ്ങളായി തിരിഞ്ഞാണ്‌ ഇവര്‍ ശുചീകരണം നടത്തുന്നത്‌.
സി.പി.എം. അരൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തിന്‌ ഏരിയ സെക്രട്ടറി പി.കെ. സാബു, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ദലീമാ ജോജോ, അരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി രത്‌നമ്മ, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി ശ്രീജിത്ത്‌, എന്നിവര്‍ നേതൃത്വം നല്‍കി. എ.എം ആരിഫ്‌ എം.എല്‍.എ നെടുമുടി പ്രദേശത്തെ പ്രളയബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ സംഘത്തോടെപ്പം ഉണ്ടായിരുന്നു. കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ കല്‍ വിളക്ക്‌ എം.എല്‍.എ വൃത്തിയാക്കി. തുറവുര്‍, ചേര്‍ത്തല ബ്ലോക്ക്‌ റിസോഴ്‌സ്‌ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ അധ്യാപകര്‍ വിവിധ സംഘങ്ങളായി ചെങ്ങന്നൂര്‍, പാണ്ടനാട്‌, കുമരകം പ്രദേശങ്ങളിലെ വിദ്യാലയങ്ങളും, പൊതുസ്‌ഥാപനങ്ങളും ശുചീകരിച്ചു. വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 31 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW