Thursday, August 30, 2018 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

പ്രളയം അടങ്ങിയിട്ടും ദുരിതം തുടരുന്നു

uploads/news/2018/08/244449/2.jpg

കോട്ടയം: പ്രളയക്കെടുതികള്‍ ഒഴിഞ്ഞിട്ടും ദുരിതം തുടരുന്നു. ജില്ലയില്‍ ആകെ 10 ക്യാമ്പുകളിലായി 2237 പേര്‍ കഴിയുന്നു. ഇതുവരെ 491 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു വിട്ടു. അതേസമയം, പ്രളയ, ഓണാവധിയ്‌ക്കു ശേഷം ഇന്നലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
പ്രളയ ദുരിതം അനുഭവിച്ച കുട്ടികള്‍ക്കു കൈത്താങ്ങായി ജില്ലാ ഭരണകൂടത്തിന്റെ കുട്ടിയ്‌ക്ക്‌ ഒരു കുട്ടി പദ്ധതിയ്‌ക്കും ഇന്നും തുടക്കമായി. പ്രളയ ദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക്‌ മറ്റ്‌ കുട്ടികള്‍ നോട്ടു ബുക്കുകള്‍ വാങ്ങി നല്‍കുന്നതാണു പദ്ധതി. നോട്ടുബുക്കുകള്‍ സ്‌കൂളുകള്‍ ശേഖരിച്ചു കലക്‌ടര്‍ക്ക്‌ കൈമാറണം. കുറഞ്ഞത്‌ 20 നോട്ടുബുക്കുകള്‍ പായ്‌ക്ക്‌ ചെയ്‌ത്‌ നല്‍കണം. പായ്‌ക്കറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടു ത്തണം. റവന്യൂ വകുപ്പ്‌ സ്‌കൂളുകളില്‍ നിന്ന്‌ നോട്ടുബുക്കുകള്‍ ശേഖരിക്കും.
ജില്ല വലിയ പ്രകൃതി ദുരന്തത്തെയാണു നേരിട്ടത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങ ളിലുള്‍പ്പെടെ ജനങ്ങളെല്ലാവരും വളരെയധികം സഹകരിച്ചു. നോട്ട്‌ ബുക്കുകള്‍ ശേഖരിക്കുന്ന ഈ പദ്ധതിയിലൂടെ പരസ്‌പര സഹായത്തിന്റെ വില കുട്ടികള്‍ക്ക്‌ മനസിലാക്കാനുള്ള അവസരം കൂടിയാണ്‌ ലഭിക്കുന്നതെന്ന്‌ കലക്‌ടര്‍ ഡോ.ബി.എസ്‌ തിരുമേനി പറഞ്ഞു. ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായ ഹസ്‌തമൊരുക്കി ഇന്റര്‍ നാഷണല്‍ ഫെഡേറഷന്‍ ഓഫ്‌ റെഡ്‌ ക്രോസ്‌ ആന്‍ഡ്‌ റെഡ്‌ ക്രസന്റ്‌ (ഐഎഫ്‌ആര്‍സി). ഐഎഫ്‌ആര്‍സിയുടെ ഡല്‍ഹിയിലെ ആസ്‌ഥാന മന്ദിരത്തില്‍ നിന്ന്‌ കേരളത്തിലെ പ്രളയബാധിതര്‍ക്ക്‌ വിതരണം ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ഇന്നലെ ഹെലികോപ്‌ടറില്‍ ജില്ലയില്‍ എത്തി. കിച്ചണ്‍ സെറ്റ്‌, പുതപ്പ്‌, ബെഡ്‌ഷീറ്റ്‌, പ്ലാസ്‌റ്റിക്‌ ബക്കറ്റ്‌, ടാര്‍പോളിന്‍, കൊതുകു വല, മെഴുകുതിരി, ടൗവ്വല്‍, മുണ്ട്‌, സാരി, അടിവസ്‌ത്രങ്ങള്‍, നൈറ്റി തുടങ്ങിയവയാണ്‌ എത്തിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW