Wednesday, September 12, 2018 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

അേപ്രാച്ച്‌ റോഡ്‌ പ്രളയമെടുത്തു; എയ്‌ഞ്ചല്‍വാലിക്കാര്‍ക്ക്‌ പ്രാണന്‍ കൈയിലേന്തി മറുകരയാത്ര

uploads/news/2018/08/244448/1.jpg

എരുമേലി: മലവെള്ളപാച്ചിലില്‍ അപ്രോച്ച്‌ റോഡ്‌ തകര്‍ന്ന ഏയ്‌ഞ്ചല്‍വാലി പാലത്തിലൂടെ മറുകര കടക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആശ്രയം തെങ്ങിന്‍ തടികള്‍. ഓണാവധിയ്‌ക്കു ശേഷം ഇന്നലെ സ്‌കൂള്‍ തുറന്നപ്പോള്‍, തെങ്ങിന്‍പാലത്തിലൂടെ സ്‌കൂളിലേയ്‌ക്ക്‌ പോകാന്‍ ശ്രമിച്ച രണ്ടു വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ വീണു. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ നാട്ടുകാരെത്തി കരക്കെത്തിച്ചത്‌.
പാലം ഇല്ലാത്തതിനാല്‍ നിരവധി കുട്ടികളുടെ പഠിപ്പ്‌ മുടങ്ങി. എല്‍.പി. ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂളിലേയ്‌ക്ക്‌ രക്ഷിതാക്കള്‍ അയച്ചില്ല. ജീവന്‍ പണയം വച്ചാണു വിദ്യാര്‍ഥികളും നാട്ടുകാരും ഇതു വഴി കടന്നു പോകുന്നത്‌.
പമ്പയാറിനു കുറുകെ കോട്ടയം -പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏയ്‌ഞ്ചല്‍വാലി കോസ്‌വേയുടെ ഇരുഭാഗങ്ങളിലുമുള്ള സമീപന റോഡുകള്‍ തകര്‍ന്നതോടെയാണു നാട്ടുകാരുടെ യാത്ര മുടങ്ങിയത്‌.
വെള്ളപ്പൊക്ക ദിനങ്ങളില്‍ എയ്‌ഞ്ചല്‍വാലി പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇരു ഭാഗത്തും അന്‍പതു മീറ്ററോളം റോഡാണ്‌ ഒലിച്ചു പോയിരിക്കുന്നത്‌.
ഏയ്‌ഞ്ചല്‍വാലിയിലുള്ളവര്‍ക്ക്‌ ഏറ്റവും അടുത്ത ടൗണായ തുലാപ്പള്ളിയിലെത്തണമെങ്കില്‍ 22 കിലോമീറ്റര്‍ ചുറ്റി കറങ്ങേണ്ട അവസ്‌ഥയാണ്‌ നിലവിലുള്ളത്‌.
കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ്‌ ജോര്‍ജ്‌ എല്‍. പി. സ്‌കൂള്‍ എന്നീ സ്‌കൂളുകളാണു തുലാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ തുറന്നതോടെ ഏയ്‌ഞ്ചല്‍വാലിയിലുള്ള നൂറോളം കുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടിയിരിക്കുകയാണ്‌. പാലം നിര്‍മ്മിക്കുന്നതിനു മുന്‍പു കടത്തുവള്ളമായിരുന്നു നാട്ടുകാര്‍ക്ക്‌ മറുകര കടക്കാനുള്ള ആശ്രയം. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മലനാട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ചെയര്‍മാനായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായാണ്‌ കോസ്‌വേ നിര്‍മ്മിച്ചത്‌.
കോണ്‍ക്രീറ്റ്‌ ചെയ്‌തിരിക്കുന്ന പാലത്തിന്‌ ക്ഷതം സംഭവിച്ചില്ലെങ്കിലും റോഡുകള്‍ ഒലിച്ചു പോയതോടെ യാണ്‌ യാത്ര മുടങ്ങിയത്‌. പമ്പയാറിനു തീരത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറി മണലും ചെളിയും നിറഞ്ഞിരുന്നു.
നാട്ടുകാരുടെ ശ്രമഫലമായി വീടുകളിലെ മണല്‍ നീക്കം ചെയ്‌തെങ്കിലും താമസം തുടങ്ങിയിട്ടില്ല. തീരപ്രദേശങ്ങളിലെ തോട്ടങ്ങളില്‍ മുപ്പതടിയോളം പൊക്കത്തിലാണു മണലും ചെളിയും അടിഞ്ഞിരിക്കുന്നത്‌. ഇതിനൊപ്പമാണു യാത്രാ ദുരിതം.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW