Thursday, September 13, 2018 Last Updated 34 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

നീലംപേരൂരില്‍ ഒരുങ്ങുന്നത്‌ 66 ചെറിയ അന്നങ്ങള്‍

ചങ്ങനാശേരി: പൂരദിവസം ഭക്‌തരുടെ നേര്‍ച്ചയായി തിരുനടയില്‍ എത്തുന്നത്‌ 66 പുത്തന്‍ അന്നങ്ങള്‍. ക്ഷേത്രത്തിന്റെ ചുറ്റുപാടും പുത്തന്‍ അന്നങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്‌. വല്യന്നത്തിന്റെ നിര്‍മ്മാണം പോലെ തന്നെ തടിയില്‍ തീര്‍ത്ത ചൊട്ടനാക്കില്‍ ഈറ കൊണ്ടു വരിഞ്ഞാണു നിര്‍മ്മാണം നടക്കുന്നത്‌.
പൂര ദിവസങ്ങള്‍ അടുക്കുന്നതോടെ വാഴക്കച്ചിയും വരിഞ്ഞു കെട്ടും. പിന്നീട്‌ നിറ പണികള്‍ ആരംഭിക്കും. ചെത്തിപൂവും വാഴപ്പോളയും താമരയിലയും കൊണ്ടു വര്‍ണങ്ങള്‍ ഉണ്ടാക്കുകയാണു ചെയ്യുന്നത്‌. കുട്ടികള്‍ അടക്കം വലിയൊരു പങ്കാളിത്തം ചെറിയ അന്നങ്ങളുടെ നിര്‍മ്മാണത്തിലും ഉണ്ട്‌. ഇഷ്‌ടകാര്യ സിദ്ധിയ്‌ക്കായി ഭക്‌തര്‍ നേരുന്ന നേര്‍ച്ചയാണു പൂര ദിവസം മുഖ്യ ചടങ്ങായ പുത്തന്‍ അന്നങ്ങളുടെ തേങ്ങാ മുറിയ്‌ക്കലിലൂടെ നടക്കുന്നത്‌.
ക്ഷേത്ര മൈതാനത്തും സമീപത്തുള്ള വീടുകളിലും പുത്തന്‍ അന്നങ്ങളുടെ ആദ്യഘട്ട നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നു.പൂരം പടയണിയില്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തുള്ള മൈതാനത്ത്‌ എത്തിക്കുന്ന ചെറിയ അന്നത്തെ തോളിലേറ്റിയാണു ഭക്‌തര്‍ നടയില്‍ എത്തിക്കുന്നത്‌.
പടയണി താളത്തിന്റെ അകമ്പടിയോടെ പ്രത്യേക ചുവടുകള്‍ വച്ചാണ്‌ അന്നങ്ങളുടെ സമര്‍പ്പണം നടക്കുന്നത്‌. ഒരു എടുപ്പിനു ആറെണ്ണം വീതം ആണ്‌ അന്നങ്ങള്‍ ചുമലിലേറ്റുന്നത്‌.
ചെണ്ട മേളത്തിന്റെയും വെടികെട്ടിന്റെയും അകമ്പടിയോടെ അന്നങ്ങള്‍ എത്തും. പടയണി ചടങ്ങുകള്‍ ക്ഷേത്ര മൈതാനത്തു പുരോഗമിക്കുകയാണ്‌. പടയണി കളത്തില്‍ ഇന്നലെ വൈകിട്ടു ചൂട്ടു പടയണിയുടെ ഭാഗമായി പച്ച എത്തി.
പൂര രാവിന്റെ വരവ്‌ അറിയിച്ചു കൊണ്ട്‌ എത്തുന്ന പടയണി കോലങ്ങളെ ഭക്‌തര്‍ ആരവത്തോടെയാണു വരവേല്‍ക്കുന്നത്‌. വ്യാഴാഴ്‌ച രാത്രി മുതല്‍ കുടകളുടെ എഴുന്നെള്ളത്ത്‌ ആരംഭിക്കും.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW