Wednesday, November 21, 2018 Last Updated 39 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

സ്‌കൂളുകള്‍ തുറന്നെങ്കിലും വിദ്യാര്‍ഥികളിലേറയും എത്തിയില്ല

കുമരകം: അവധികഴിഞ്ഞു പ്രളയബാധിത പ്രദേശങ്ങളിലേയും സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും വിദ്യാര്‍ഥികളിലേറയും സ്‌കൂളുകളിലെത്തിയില്ല. താഴ്‌ത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും തീര്‍ത്തും വെള്ളമിറങ്ങാത്തതും വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമല്ലാത്തതും മൂലം പിരിച്ചു വിട്ട ക്യാമ്പുകളില്‍ നിന്നും ആളുകളും വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിട്ടില്ല.. ബന്ധുവീടുകളിലേക്കാണു പലരും ക്യാമ്പുകളില്‍ നിന്നും പോയത്‌.
വെള്ളം കയറിയപ്പോള്‍ പുസ്‌തകങ്ങളും ബുക്കും യൂണിഫോമും എല്ലാം നഷ്‌ടപ്പെട്ടതും വീടുകളിലെത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു രോഗം പിടിപെട്ടതുമാണു വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്താത്തതിനു കാരണമായി പ്രഥാന അധ്യാപകരുടെ വില ഇരുത്തല്‍. പല സ്‌കൂളുകളിലും ക്ലാസ്‌ മുറിക്ക്‌ പുറത്തു വിദ്യാര്‍ഥികളെ ഇരുത്തി അധ്യാപകര്‍ദുരന്തത്തിന്റെ വിഷമതകളില്‍ നിന്നും പിരിമറക്കത്തില്‍ നിന്നുംവിദ്യാര്‍ഥികളെ വിദ്യാഭാസത്തിന്റെ മാനസികാവസ്‌ഥയിലേക്കെത്തിക്കാകാന്‍ കൗണ്‍സിലിംഗും നടത്തി വരുന്നുണ്ട്‌.
സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വെള്ളം കയറി ഒട്ടു മിക്ക സ്‌കൂളുകളിലേയും രേഖകളും ഇലക്‌ട്രിക്‌ , ഇലകേ്‌ടാണിക്‌ ഉപകരണങ്ങളും നശിച്ചു. അലമാരക ളിലും മേശകളിലും സൂക്ഷിച്ചിരുന്ന ഫയലുകള്‍ വെയിലത്തു നിരത്തി ഉണക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ്‌ അധ്യാപകര്‍. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനായി കരുതിവെച്ചിരുന്ന അരിയും മറ്റു സാധനങ്ങളും ഉപയോഗ ശൂന്യമായി പഠനോപകരണങ്ങള്‍ നഷ്‌ടപ്പെട്ട വിദ്യാര്‍ഥികളുടെ വിവര ശേഖരണം നടത്തുന്ന തിരക്കിലാണ്‌ അധ്യാപകരേയും.
വിവിധ സന്നദ്ധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കു നോട്ടുബുക്കുകളും ബാഗും നല്‍കുമെന്ന്‌ സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്‌ എന്നാല്‍ പാഠ പുസ്‌തകങ്ങള്‍ എത്രയും വേഗം നല്‍കണമെന്നാണു രക്ഷിതാക്കളുടെ ആവശ്യം.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW