Friday, September 14, 2018 Last Updated 53 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

ആഘോഷം ഒഴിവാക്കി ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം

കുമാരനല്ലൂര്‍: ആഘോഷം ഒഴിവാക്കി ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം. പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തിലാണു ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും മാറ്റം വരുത്താതെ ആഘോഷം പൂര്‍ണമായി ഒഴിവാക്കി ജലോത്സവം സംഘടിപ്പിച്ചത്‌. രാവിലെ ക്ഷേത്രക്കടവില്‍ നിന്നു പുറപ്പെട്ട്‌ വൈകിട്ട്‌ ക്ഷേത്രക്കടവില്‍ തിരിച്ചെത്തി കരവഞ്ചിയോടുകൂടി വള്ളംകളി സമാപിച്ചു.
പതിവു ഭാഗങ്ങളിലൂടെയുള്ള യാത്രയില്‍ അമ്പാട്ടുക്ഷേത്രം, സൂര്യകാലടിമന, മര്യാതുരുത്ത്‌ ധര്‍മ്മശാസ്‌താക്ഷേത്രം, തിരുവാറ്റ ശ്രീകൃഷ്‌ണസാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ വച്ച വഴിപാടുകള്‍ മാത്രമേ സ്വീകരിച്ചുള്ളൂ. മുമ്പ്‌ ഭക്‌തര്‍ക്കു വീടുകള്‍ക്കു മുന്നില്‍ പറവഴിപാട്‌ നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു.
ഇവര്‍ക്കായി രാവിലെയും വൈകിട്ടുംകരവഞ്ചി സമയത്ത്‌ കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ പറവയ്‌ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW