Monday, November 19, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെളിയും മാലിന്യവും

കോട്ടയം: ഒന്നര മാസത്തിനു ശേഷം നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിലെ വെള്ളം ഇറങ്ങുമ്പോള്‍ അവശേഷിക്കുന്നത്‌ ചെളിയും ഒഴുകിയെത്തിയ മാലിന്യങ്ങളും. ഇതാദ്യമായാണു സ്‌റ്റേഡിയത്തിനുള്ളില്‍ മാലിന്യം അടിഞ്ഞുകൂടുന്നതെന്നു സവാരിക്കെത്തുന്നവര്‍ പറയുന്നു. സ്‌റ്റേഡിയത്തിന്റെ പല ഭാഗത്തും ഗാലറിയിലൂടെ നടന്നു പോകാന്‍ കഴിയാത്ത രീതിയില്‍ മാലിന്യം അടിഞ്ഞു കൂടിയിരിക്കുകയാണ്‌.
ജൂലൈ രണ്ടാം വാരത്തേില്‍ വെള്ളത്തിലായ സ്‌റ്റേഡിയത്തില്‍ നിന്ന്‌ ഇതുവരെയും വെള്ളം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ശക്‌തമായ മഴയുണ്ടായ ദിവസങ്ങളില്‍ ഒരാള്‍പ്പൊക്കത്തില്‍ വരെ സ്‌റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതോടെ, സ്‌റ്റേഡിയം ആരുമെത്താതെ അനാഥമായി കിടക്കുന്ന അവസ്‌ഥയിലായിരുന്നു. സ്‌റ്റേഡിയത്തിനു ചുറ്റും രൂപപ്പെട്ട ചെളി, ഇങ്ങോട്ടെത്തുന്നതില്‍ നിന്നു പലരെയും പിന്തിരിപ്പിച്ചു.
ട്രാക്കിലേക്കിറങ്ങിയുള്ള പരിശീലനം ഉടനെങ്ങും സാധ്യമല്ല. സ്‌പോര്‍ട്‌സ്‌ ഹോസ്‌റ്റലിലെയും സമീപ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ പരിശീലനത്തിനെത്തിയിരുന്നത്‌ ഇവിടെയാണ്‌. ട്രാക്കില്‍ വെള്ളം കയറിയതോടെ ഇവരുടെ പരിശീലനവും മുടങ്ങിയിരിക്കുകയാണ്‌. വെള്ളക്കെട്ടിനു മുമ്പ്‌ ട്രാക്കിനു ചൂറ്റും വളര്‍ന്ന കാട്‌ വിദ്യാര്‍ഥികള്‍ക്കു ഭീഷണിയായിരുന്നു.
ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടിക്കിടന്നിരുന്ന മാലിന്യം പടിഞ്ഞാറു ഭാഗത്തെ ഗേറ്റിനിടയിലൂടെ മഴ വെള്ളത്തിനൊപ്പം സ്‌റ്റേഡിയത്തിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. ഈ ഭാഗത്തെ ഗാലറിയിലാണ്‌ പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ കൂടിക്കിടക്കുന്നത്‌. ഇതു മാറ്റാനാണോ കാടു വെട്ടിത്തെളിയ്‌ക്കാനോ അധികൃതരുടെ ഭാഗത്തു നിന്നു നടപടികളൊന്നുമുണ്ടായിട്ടില്ല.
ചുറ്റുമുള്ള വര്‍ക്‌ഷോപ്പുകളില്‍ നിന്നുള്‍പ്പെടെ കരി ഓയില്‍ ഉള്‍പ്പെടെ ഒഴുകി പരന്നതിനാല്‍ പ്രദേശത്തേയ്‌ക്കുന്നവര്‍ ആകെ ദുരിതത്തിലാണ്‌. സ്‌റ്റേഡിയം ഗാലറിയില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ വ്യാപാര സ്‌ഥാപനങ്ങള്‍ക്കും പ്രളയത്തില്‍ വ്യാപക നഷ്‌ടമുണ്ടായിരുന്നു.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്‌ഥാപനങ്ങളാണ്‌ ഇവയിലേറെയും. വെള്ളം കയറി ഈ സ്‌ഥാപനങ്ങളില്‍ ഏറിയ പങ്കും നശിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW