Thursday, August 30, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.57 AM

നദീ ശുചീകരണ ജലയാത്ര

uploads/news/2018/08/244353/3.jpg

പൊന്നാനി: മഹാ പ്രളയം പെയ്‌തൊഴിഞ്ഞ ഭാരതപ്പുഴയില്‍ അടിഞ്ഞു കിടക്കുന്ന ചത്ത മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനും പ്രളയഗതിയില്‍ രൂപപ്പെട്ട നദീഘടന പഠിക്കാനുമായി പൊന്നാനിയിലെ സാമൂഹ്യ സ്‌നേഹികള്‍ ഭാരതപ്പുഴയിലേക്ക്‌ നദീശുചീകരണ ജലയാത്ര നടത്തി. പൊന്നാനി അഴിമുഖത്തുനിന്നും പുറപ്പെട്ട ജലയാത്ര പുറത്തൂര്‍, കാവിലക്കാട്‌, ചമ്രവട്ടം നദീപ്രദേശങ്ങളുടെ മറുകരതാണ്ടി ചമ്രവട്ടം വഴി പൊന്നാനിയിലേക്ക്‌ പ്രവേശിച്ചു. വെള്ളക്കൊടി പാറിച്ച്‌ നീങ്ങിയ ജലയാത്രയെ നദീതീരവാസികള്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്‌തു. ചത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ അണുനശീകരണം നടത്തി പുഴയില്‍തന്നെ കുഴിച്ചുമൂടി. ഭാരതപ്പുഴയില്‍ അപാരമായ മണല്‍സമ്പത്ത്‌ അടിഞ്ഞുകൂടിയതായി യാത്രാസംഘം കണ്ടെത്തി. കൂടാതെ പരമ്പരാഗതമായ ചളിത്തിട്ടകള്‍ പലതും പ്രളയത്തില്‍ ഇടിഞ്ഞുപോവുകയും നദീമധ്യത്തില്‍ പുതിയ പ്രവാഹഗതികള്‍ രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. നദീമധ്യത്തിലെ ചളിത്തിട്ടകള്‍ അത്യാധുനിക യന്ത്രസാമഗ്രികളുപയോഗിച്ച്‌ നീക്കം ചെയ്യാന്‍ അടിയന്തിരനടപടി വേണമെന്നും ഇത്‌ വരുംകാല പ്രളയക്കെടുതികളെ അതിജീവിക്കുന്നതില്‍ അതിപ്രധാനമാണെന്നും ജലയാത്രാസംഘം ആവശ്യപ്പെട്ടു. നോവലിസ്‌റ്റ് സി.അഷ്‌റഫ്‌ ജലയാത്രയ്‌ക്ക് നേതൃത്വം നല്‍കി. ഷാജി ഹനീഫ്‌, ഗണേഷ്‌ പൊന്നാനി, സലാം.കെ.പി, നാസര്‍ കമ്മാലിക്ക, സുരേഷ്‌ ദക്ഷിണ്‍, ശ്രീനി ചെറുകാട്ട്‌ മന, ദിനുപുഴമ്പ്രം തുടങ്ങി ഇരുപതോളം പേര്‍ നദീ ശുചീകരണ യാത്രയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 30 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW