മലപ്പുറം: വിവിധ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ച് മലപ്പുറത്തെ യുവാക്കള്‍. ജില്ലയിലെ ആയിരക്കണക്കിന് യുവാക്കാണ് വിവിധ ജില്ലകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രളയ ദുരിതത്തില്‍ പ്രയാസത്തിലായ തെക്കന്‍ജില്ലക്കാര്‍ക്ക് തണലേകാനും സഹായിക്കാനും മലപ്പുറത്തുനിന്നും പോയത് ആയിരങ്ങളാണ്. പ്രളയത്തെ തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനത്തിനായി എറണാംകുളം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളിലേക്കാണ് മലപ്പുറത്തുനിന്നും നിരവധി ആളുകള്പോയത്. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച തെക്കന്‍ജില്ലകളില്‍ വീടുകള്‍ വീണ്ടെടുക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വയറിംഗ് പ്ലംബിങ് പോലുള്ള അവശ്യ സര്‍വീസുകള്‍ക്കും ഏറ്റവും കൂടുതല്‍ പേരെത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
ജില്ലയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ വിവിധ ക്ലബുകളുടെയും കൂട്ടായ്മകളുടെയും വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍മീഡിയ കൂട്ടയ്മകള് രാഷ്ര്ടീയ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് മലപ്പുറത്തിന്റെ നന്മ മരങ്ങളായി തെക്കന്‍ജില്ലകളുടെ വീണ്ടെടുപ്പിനു സജീവമായി രംഗത്തിറങ്ങിയത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിന് ജില്ലകളിലേക്ക് ആളുകള്‍ എത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് തെക്കന്‍ ജില്ലക്കാരും സാക്ഷ്യപ്പെടുത്തുന്നു.
പ്രളയം ദുരിതകടല്‍ തീര്‍ത്ത ഓഗസ്റ്റ് 15 രാത്രിമുതല്‍ ഇന്നുവരെ ഈ ജില്ലകള്‍ കേന്ദ്രീകരിച്ചു നടന്ന രക്ഷാപ്രവര്‍ത്തനങ്ങളിലും ജില്ലയുടെ യുവത്വം വലിയ പങ്കാണ് വഹിച്ചത് ജില്ലയിലെ കടലോര രക്ഷാ പ്രവര്‍ത്തകരില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ജൈസല്‍ -സിയാദ് എന്നിവരടക്കം നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്ന് മാത്രം രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളില്‍ ഈ ജില്ലകളിലേക്ക് എത്തിയിരുന്നു.
ജില്ലയിലെ ഗ്രാമീണ മേഖലകളിലെ കൂട്ടായ്മകളിലെ പോലും യുവാക്കള്‍ സേവന സന്നദ്ധരായി ഇപ്പോഴും തെക്കന്‍ജില്ലകള്‍ അടക്കമുള്ള കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട് ഇവരുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശങ്ങളിലെയും വീടുകളും സ്കൂളുകളും ആരധനാലയങ്ങളും ശുചീകരിക്കുന്നതും വീട്ടുകാര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും .
പ്രളയം നാശം വിതച്ച വടക്കന്‍ പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള 63 അംഗ മൂന്നാം സംഘം ശുചീകരണ പ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് പോലും എത്തിപെടാന്‍ സാധിക്കാത്തവണ്ണം ചെളി അടിഞ്ഞ് കൂടി യാത്ര ദുസ്സഹമാക്കിയ വടക്കന്‍ പറവൂരി ലെ ഗോതുരുത്ത് പിസി കടവ് റോഡ് പൂര്‍ണ്ണമായും ശുചീകരിച്ചു. ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പുറമേ 10 ശുചീകരണ തൊഴിലാളികളും 44 ഓളം ക്ലബ് കോര്‍ഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വടക്കന്‍ പറവൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ ഇവര്‍ 52 ഓളം വീടുകളും, ഗോതുരത്ത് സെന്റ് സെബാസ്റ്റന്‍ ഹയര്‍ സെക്കന്ററി ഹൈസ്കൂളിലെ ലേഡീസ് ടോയ്ലറ്റുകളും പൂര്‍ണമായി ശുചീകരിച്ചു.ശുചീകരണ പ്രവര്‍ത്തനം നടത്തിയ കൗണ്‍സിലര്‍മാരെയും ,ശുചീകരണ തൊഴിലാളികളെയും, ക്ലബ് കോര്‍ഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരെയും നഗരസഭയുടെ നേതൃത്വത്തില്‍ ആദരിക്കുമെന്ന് ചെയര്മാന് എം.മുഹമ്മദ് സലീം അറിയിച്ചു
ആയുര്‍വേദ മെഡിക്കലാഫീസര്‍ ഇന്റര്‍വ്യൂ
മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന പ്രസൂതി തന്ത്രം പ്ര?ജക്ട്ലേക്ക് പ്രസൂതിതന്ത്രം എംഡി ഉള്ള മെഡിക്കലാഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സേ്റ്റഷനിലുള്ള ജില്ലാ ആയുര്‍വേദ മെഡിക്കലാഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0483-2734852