Tuesday, February 12, 2019 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

സീതി സാഹിബ്‌ അവാര്‍ഡ്‌ ജേതാവിനെ ജന്മനാട്‌ ആദരിക്കുന്നു

കൊളത്തൂര്‍: സീതീ സാഹിബ്‌ അവാര്‍ഡ്‌ ജേതാവ്‌ കൊളത്തൂര്‍ ടി.മുഹമ്മദ്‌ മൗലവിയെ ജന്മനാട്‌ ആദരിക്കുന്നു. കൊളത്തൂര്‍ എഡുക്കേഷണല്‍ സോഷ്യല്‍ ആന്റ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യോഗമാണ്‌ സെപ്‌റ്റംബര്‍16 ന്‌ ആദരിക്കുന്നതിന്‌ തീരുമാനിച്ചത്‌. സീതീ സാഹിബിന്റെ പേരില്‍ ന്യൂനപക്ഷ പിന്നോക്കസമുദായങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ ജീവിതം സമര്‍പ്പിച്ച വ്യക്‌തികള്‍ക്ക്‌ യാമ്പു കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കൊളത്തൂര്‍ ചന്തപ്പടി എല്‍.പി.സ്‌കൂളില്‍ വെച്ച്‌ ചേര്‍ന്ന യോഗത്തില്‍ എന്‍.മൊയ്‌തീന്‍ ആദ്ധ്യക്ഷം വഹിച്ചു. കെ.പി.ഹംസ, അഡ്വ.വി.മൂസക്കുട്ടി, ഒ.അബ്‌ദുല്‍ സലീം, പി.ഫൈസല്‍, കെ.പി.ബഷീര്‍, എന്‍.മൊയ്‌തു പ്രസംഗിച്ചു. ഭാരവാഹികളായി ടി.മുഹമ്മദ്‌ മൗലവി (പ്രസിഡന്റ്‌), കെ.ടി.മുഹമ്മദ്‌ മുഖ്‌താര്‍(വര്‍ക്കിംഗ്‌ പ്രസിഡന്റ്‌), എന്‍.മൊയ്‌തീന്‍, കാരാട്ടില്‍ യൂസഫ്‌, അബ്‌ദുല്‍ അസീസ്‌.കെ (വൈസ്‌.പ്രസിഡന്റുമാര്‍), കെ.പി. ഹസൈനാര്‍ (ജനറല്‍ സെക്രട്ടറി), അബ്‌ദുല്‍ സലീം.ടി, കെ.ടി.ഷറഫുദ്ദീന്‍, എന്‍.പി.അയ്ൂബ്‌യ(സെക്രട്ടറിമാര്‍), ഫൈസല്‍.പി.(ട്രഷറര്‍) തെരഞ്ഞെടുത്തു. യൂസഫ്‌ കാരാട്ടില്‍, കെ.പി ഹസൈനാര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW