Friday, February 22, 2019 Last Updated 42 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

പ്രളയബാധിതര്‍ക്ക്‌ ഡല്‍ഹിയില്‍ നിന്നും കൈത്താങ്ങ്‌

പെരിന്തല്‍മണ്ണ: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.വി.സി ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും ഡല്‍ഹി ചര്‍ച്ച്‌ ഇന്‍ ആക്ഷന്റയും നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കുള്ള സഹായം ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി മെമ്പര്‍ ഷിബു ചെറിയാന്റെ നേതൃത്വത്തില്‍ വയനാട്‌, നിലമ്പൂര്‍, പുലാമന്തോള്‍ എന്നിവടങ്ങളില്‍ വിതരണം ചെയ്‌തു. 25കിലോ അരി, പഞ്ചസാര, പരിപ്പ്‌, ചായപ്പൊടി, മറ്റ്‌ ക്ലീനിങ്‌ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു കിറ്റില്‍ 2000 രൂപയ്‌ക്കുള്ള സാധനങ്ങളാണ്‌ നല്‍കിയത്‌. നിലമ്പൂരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റ്റര്‍ കെ.എം.ബിജു, പോത്തുകല്ലില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റ്റര്‍ സുനില്‍ പുളിക്കല്‍, പുലാമന്തോളില്‍ സബ്‌.ഇന്‍സ്‌പെക്‌റ്റര്‍ രമാദേവി എന്നിവര്‍ കിറ്റ്‌ വിതരണം നിര്‍വ്വഹിച്ചു. പുലാമന്തോളില്‍ നടന്ന ചടങ്ങില്‍ ട്രസ്‌റ്റ് പ്രതിനിധികള്‍ കെ.ആര്‍.എബ്രഹാം, ചാണ്ടി വര്‍ണ്മീസ്‌, അഡ്വ.ബെന്നി തോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ എം.പി.വേലായുധന്‍, സെയ്‌തലവി പാലൂര്‍, ഷിബു ചെറിയാന്‍, സൈനുദ്ധീന്‍ പാറാന്തോടന്‍, എല്‍സമ്മ ചെറിയാന്‍, ജോയി കൊച്ചീത്ര, കെ.ടി.അഷ്‌കര്‍, ബിബിന്‍ ഫിലിപ്പ്‌, ഷാജി കട്ടുപ്പാറ, കുഞ്ഞിമുഹമ്മദ്‌, ഫരീദ്‌ ബാബു, അമീര്‍ അലി, സി.പി.ഷെഫീക്ക്‌, എം.ഹൈദര്‍, രാകേഷ്‌ പുലാമന്തോള്‍, ജയന്‍ ഓണപ്പുട, എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW