Thursday, November 15, 2018 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

തിരൂര്‍ ബസ്‌റ്റാന്റിലെ ക്ലോക്ക്‌ റൂം പൂട്ടിയിട്ട്‌ കരാറുകാരന്‍ മുങ്ങി

തിരൂര്‍: ഒരേ സമയം ആയിരത്തില്‍പ്പരം യാത്രക്കാര്‍ ഉണ്ടാകാറുള്ള തിരൂര്‍ മുനിസിപ്പല്‍ ബസ്‌റ്റാന്റിലെ ക്ലോക്ക്‌ റൂം പൂട്ടി കരാറുകാരന്‍ മുങ്ങി. ഒരു മാസം മുമ്പ്‌ പൂട്ടിയ ക്ലോക്ക്‌ റൂം തുറക്കാന്‍ നഗരസഭയും നടപടിയെടുത്തിട്ടില്ല. സ്‌ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ്‌ ഇതുമൂലം ദുരിതം അനുഭവിക്കുന്നത്‌. സെപ്‌റ്റിക്‌ ടാങ്ക്‌ നിറഞ്ഞതിനാലാണ്‌ ക്ലോക്ക്‌ റൂം പൂട്ടിയതെന്നാണ്‌ അറിയുന്നത്‌. മുന്‍ കാലങ്ങളില്‍ സെപ്‌റ്റിക്‌ ടാങ്കിലെ മാലിന്യം തിരൂര്‍ പുഴയിലേക്കാണ്‌ ഒഴുക്കിയിരുന്നത്‌. പുഴ മലിനമാക്കരുതെന്ന ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവോടെ പുഴയിലേക്ക്‌ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിന്റെ പ്രഭവകേന്ദ്രങ്ങളിലെ ഓവുകള്‍ നഗരസഭ അടച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ക്ലോക്ക്‌ റൂമിലെ മാലിന്യം പുഴയിലേക്ക്‌ ഒഴുക്കിവിടാനായില്ല. സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനവുമൊരുക്കിയില്ല. സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം നീക്കം ചെയ്ായനുള്ള ഉത്തരവാദിത്വം കരാറുകാരനാണ്‌. അതേസമയം ബസ്‌റ്റാന്റിനു സമീപമുള്ള ഹോട്ടലുകളുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ ക്ലോക്ക്‌ റൂം അടച്ചു പൂട്ടിയത്‌ എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഹോട്ടലുകളെ സമീപിച്ചാല്‍ ഹോട്ടലുകളില്‍ കച്ചവടം വര്‍ദ്ധിക്കും. ഉടനെ ക്ലോക്ക്‌ റൂം തുറക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW