Monday, September 10, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

പ്രളയ ബാധിത പഞ്ചായത്തുകളില്‍ ടെക്‌നിക്കല്‍ അനാലിസിസ്‌ സര്‍വ്വേക്കായി തിരൂര്‍ പോളിയില്‍ നിന്നും 600വിദ്യാര്‍ഥികള്‍

തിരൂര്‍: പ്രളയം രൂക്ഷമായി ബാധിച്ച തിരൂര്‍ താലൂക്കിലെ മംഗലം, തൃപ്രങ്ങോട്‌, പുറത്തൂര്‍ പഞ്ചായത്തുകളിലെ വീടുകള്‍ കേന്ദ്രീകരിച്ച്‌ തിരൂര്‍ സീതി സാഹിബ്‌ മെമ്മോറിയല്‍ പോളിടെക്‌നിക്‌ കോളജിലെ 600വിദ്യാര്‍ഥികള്‍ ടെക്‌നിക്കല്‍ അനാലിസിസ്‌ സര്‍വേ നടത്തും. പ്രളയത്തെ തുടര്‍ന്ന്‌ വീടുകളിലെയും സ്‌ഥാപനങ്ങളിലെയും കേടായ ഉപകരങ്ങളുടെ കണക്കെടുപ്പ്‌ നടത്തും. സ്‌ഥാപനത്തിലെ വകുപ്പ്‌ ഓരോ മേധാവികള്‍ക്കും ഓരോ പഞ്ചായത്തിന്റെയും ചുമതല നല്‍കും. ഓരോ വാര്‍ഡിലും പത്തു പേര്‍ വീതമുള്ള സംഘമാണ്‌ സര്‍വ്വേക്ക്‌ നേതൃത്വം നല്‌കുക. ഓരോ വാര്‍ഡിനും ഓരോ അധ്യാപകന്‌ ചുമതല നല്‍കും. സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തില്‍ ഹൗസ്‌ വയറിംഗ്‌, ഇലക്ര്‌ടിക്‌ ഇലക്രേ്‌ടാണിക്‌സ് ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ റിപ്പെയര്‍ ചെയ്‌തു നല്‍കും. ഇതിനു വേണ്ടി പഞ്ചായത്ത്‌ അടിസ്‌ഥാനത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ദുരിത ബാധിതര്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ്‌ ക്യാമ്പ്‌ സംഘടിപ്പിക്കും. പുറത്തൂര്‍ പഞ്ചായത്തില്‍ ജി.ഐ.എസ്‌. മാപ്പിംഗ്‌ നടത്തും. കേടായ ഉപകരണങ്ങളുടെ റിപ്പയറിങ്ങിനായി തിരൂര്‍ പോളിടെക്‌നിക്കില്‍ മെയ്‌ന്റനന്‍സ്‌ ക്ലിനിക്ക്‌ ആരംഭിക്കും. ടെക്‌നിക്കല്‍ അനാലിസിസ്‌ സര്‍വ്വേയുടെ ഉദ്‌ഘാടനം 31ന്‌ രാവിലെ പത്തു മണിക്ക്‌ പുറത്തൂര്‍ മദ്രസയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. സര്‍വ്വേയുമായി ബന്ധപ്പെട്ടു ചേര്‍ന്ന കൂടിയാലോചന യോഗം ഗവേര്‍നിംഗ്‌ ബോഡി ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ അബ്‌ദുന്നാസര്‍ കൈപ്പഞ്ചേരി അധ്യക്ഷത വഹിച്ചു. സാഗി പ്ര?ജക്‌റ്റ് സേ്‌റ്ററ്റ്‌ നോഡല്‍ ഓഫീസര്‍ കെ. അബ്‌ദുല്‍ ജബ്ബാര്‍ അഹമ്മദ്‌ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പ്‌ മേധാവികളായ ടി.കെ. ബഷീര്‍, പി.എച്ച്‌. സുബൈര്‍, എം. മുഹമ്മദ്‌ ഇഖ്‌ബാല്‍, കെ. ബഷീര്‍, കെ.എന്‍. സലിം, കെ. മുഹമ്മദ്‌ ഫവാസ്‌, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ കെ.എ ഖാദര്‍, ബി. അബ്‌ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW