Tuesday, November 20, 2018 Last Updated 29 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

അയ്യന്‍കാളി ജയന്തിയാഘോഷം നടന്നു

uploads/news/2018/08/244344/2.jpg

കൊല്ലം: ഒരു നൂറ്റാണ്ടിനു മുമ്പു മഹാത്മാ അയ്യന്‍കാളി നയിച്ച ഇന്ത്യയിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം വിജയിപ്പിക്കുന്നതില്‍ മത്സ്യതൊഴിലാളികള്‍ക്ക്‌ നിര്‍ണായകമായ പങ്കുണ്ടായിരുന്നുവെന്ന്‌ കേരള ദലിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌.) സംസ്‌ഥാന പ്രസിഡന്റ്‌ പി.രാമഭദ്രന്‍ പറഞ്ഞു.കെ.ഡി.എഫ്‌. സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ 156-ാമത്‌ ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജന്മിമാരുടെ നെല്ലറകളെ ശൂന്യമാക്കിയ 1909 ലെ ആ സമരം താഴ്‌ത്തപ്പെട്ട ജനവിഭാഗങ്ങളുടെ കുട്ടികള്‍ക്ക്‌ സ്‌കൂള്‍ പ്രവേശനത്തിനായിരുന്നു. അയ്യന്‍കാളിയുടെ ശ്രമഫലമായി ദലിതര്‍ അടക്കമുള്ള എല്ലാ വിഭാഗം കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം നല്‍കണമെന്ന്‌ ഭരണകൂടത്തിന്റെ ഉത്തരവ്‌ ഇറങ്ങിയെങ്കിലും സവര്‍ണ ഉദ്യോഗസ്‌ഥര്‍
അത്‌ പ്രാവര്‍ത്തികമാക്കിയില്ല. ഇതിനെതിരെയാണ്‌ അയ്യന്‍കാളിയുടെ ആഹ്വാനപ്രകാരം കര്‍ഷക തൊഴിലാളി പണിമുടക്കു സമരം നടത്തിയത്‌.
മത്സ്യതൊഴിലാളികളുടെ മനുഷ്യസ്‌നേഹത്തിനും സേവനസന്നദ്ധതക്കും അര്‍പ്പണ മനോഭാവത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആ പാരമ്പര്യം കൈവിടാതെയാണ്‌ പ്രളയത്തില്‍ നിന്നും ആയിരക്കണക്കിന്‌
മനുഷ്യരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്‌. മത്സ്യതൊഴിലാളികളെ രണ്ടാംതരം പൗരന്മാരായി കാണുന്നത്‌ അവസാനിപ്പിക്കുകയും അവരുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ഡി.എഫ്‌.സംസ്‌ഥാന സെക്രട്ടറി എം.ബിനാന്‍സ്‌ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.സുന്ദര്‍രാജ്‌, പി.കെ.രാധ, ബോബന്‍ ജി നാഥ്‌, അഡ്വ.ആര്‍.കലേഷ്‌, പട്ടാഴി
ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW