Tuesday, July 16, 2019 Last Updated 54 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

മന്ത്രിയും വനംവകുപ്പും അവഗണിച്ചു നാട്ടുകാര്‍ റോഡ്‌ ഗതാഗതയോഗ്യമാക്കി

uploads/news/2018/08/244343/1.jpg

പുനലൂര്‍: മന്ത്രിയുടെയും വനംവകുപ്പിന്റെയും അവഗണനക്കൊടുവില്‍ നാട്ടുകാര്‍ കൈകോര്‍ത്തതോടെ മലയോര റോഡ്‌ ഗതാഗതയോഗ്യമായി. ബസ്‌ സര്‍വീസുകളും പുനരാരംഭിച്ചു.
സ്‌ഥലം എം.എല്‍.എയും വനംവകുപ്പു മന്ത്രിയുമായ കെ.രാജുവിന്റെ നിയോജകമണ്ഡലമായ പുനലൂരില്‍ മലകള്‍ക്കു നടുവിലെ റോസ്‌മലയിലെ മുന്നൂറോളം കുടുംബങ്ങളാണ്‌ മഴയില്‍ റോഡ്‌ തകര്‍ന്ന്‌ ഒറ്റപ്പെട്ട അവസ്‌ഥയിലായത്‌.
ആര്യങ്കാവില്‍ നിന്നും റോസ്‌മലയിലേക്കുള്ള വനം വകുപ്പ്‌ അധീനതയിലുള്ള ഏഴ്‌ കിലോമീറ്റര്‍ റോഡില്‍ ടാറിങ്‌ നടത്താത്ത അഞ്ച്‌ കിലോമീറ്റര്‍ റോഡാണ്‌ തകര്‍ന്നത്‌.
ഇതോടെ ബസ്‌ സര്‍വീസും മറ്റു വാഹന ഗതാഗതവും നിലച്ചു. മന്ത്രിയോടും വനം വകുപ്പ്‌ അധികൃതരോടും പരാതിപ്പെട്ടിട്ടും ഒരു ഫലവും ഉണ്ടായില്ല. അവഗണന തുടര്‍ന്നതോടെഒടുവില്‍ മലയോരവാസികളായ നാട്ടുകാര്‍ ഒത്തുകൂടി റോഡ്‌ ഗതാഗതയോഗ്യമാക്കിയത്‌.
മൂന്നു ദിവസമെടുത്താണു ജനകീയ കൂട്ടായ്‌മയില്‍ നാട്ടുകാര്‍ റോഡില്‍ കല്ലും മണ്ണുമിട്ടു താല്‍കാലികമായി ഗതാഗത യോഗ്യമാക്കിയത്‌.
ആര്യങ്കാവിലൂടെയാണ്‌ യാത്രയെങ്കിലും തെന്മല ഡാം റിസര്‍വോയറിന്‌ വശത്തെ മലയോരമായ റോസ്‌മല ഗ്രാമം കുളത്തുപ്പുഴ പഞ്ചായത്തിലാണ്‌. ഇവിടെ വൈദ്യുതിയെത്തിയത്‌ പോലും അടുത്തിടെയാണ്‌.
റോസ്‌മല നിവാസികളുടെ ദുരിതങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ ജനപ്രതിനിധികള്‍ അടിയന്തര നടപടികളെടുക്കണമെന്ന്‌ ആവശ്യം ശക്‌തമായി.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW