Thursday, November 15, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.55 AM

ചരക്ക്‌ ലോറികളുടെ നിരോധനം പിന്‍വലിച്ചു

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തെന്മല-ആര്യങ്കാവ്‌ കോട്ടവാസല്‍ വരെ ഏര്‍പ്പെടുത്തിയിരുന്ന ചരക്ക്‌ ലോറികളുടെ നിരോധനം പിന്‍വലിച്ചു. ഇതോടെ ചരക്കു നീക്കം സുഗമമായി.
തെന്മല എം.എസ്‌.എല്ലില്‍ ദേശീയപാതയുടെ വശം ഇടിഞ്ഞുതാണതോടെയാണ്‌ ചരക്കു വാഹനങ്ങള്‍ നിരോധിച്ച്‌ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടത്‌. താല്‍ക്കാലികമായി പാതയുടെ വശം കോണ്‍ക്രീറ്റ്‌ ചെയ്യുകയും മണല്‍ചാക്ക്‌ അടുക്കിയുമാണ്‌ റോഡ്‌ ഗതാഗതയോഗ്യമാക്കിയത്‌.
ഇതോടെയാണ്‌ 10 ടണ്‍ വരെ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയത്‌. എന്നാല്‍ 10 ടണ്ണില്‍ അധികം ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കുള്ള നിരോധനം നീക്കിയിട്ടില്ലെന്ന്‌ പുനലൂര്‍ തഹസീല്‍ദാര്‍ ജയന്‍ എം.ചെറിയാന്‍ അറിയിച്ചു. തകര്‍ന്ന ദേശീയ പാതയുടെ വശം കെട്ടുന്നതും കോണ്‍ക്രീറ്റ്‌ ചെയ്യുന്നതും ദുഷ്‌കരമാണ്‌. ഇതിനാല്‍ പാതയുടെ വശത്തെ റെയില്‍വേ ഭൂമിയിലെ പാറ കീറി മാറ്റുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌.
ഇതിനായുള്ള നടപടികളെടുക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.
എം.എസ്‌.എല്ലിനും പതിമൂന്ന്‌ കണ്ണറ പാലത്തിനും മധ്യേ പാതയുടെ വീതികൂട്ടി റോഡ്‌ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ നവംബറില്‍ ആരംഭിക്കുന്ന ശബരിമല തീര്‍ഥാടന കാലത്ത്‌ വന്‍ ഗതാഗതകുരുക്ക്‌ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌.
കനത്ത മഴയില്‍ റെയില്‍വേ പാതയില്‍ മണ്ണിടിഞ്ഞുവീണതും ദേശീയപാത ഇടിഞ്ഞതിനെത്തുടര്‍ന്നും ട്രെയിന്‍ സര്‍വീസും യാത്രാ വാഹനങ്ങളും ഇല്ലാതായതോടെ കിഴക്കന്‍ മലയോരത്ത്‌ യാത്രാക്ലേശം രൂക്ഷമാണ്‌.

Ads by Google
Advertisement
Thursday 30 Aug 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW