Wednesday, November 21, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.55 AM

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഓണം കടന്നുപോയി

പുനലൂര്‍: അത്തപ്പൂക്കളവും ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഓണം കടന്നുപോയി. പ്രളയത്തിന്റെ ഭീതിയിലായ ജനം ഇക്കുറി ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നു.

ഗ്രാമീണ മേഖലകളില്‍പ്പോലും ഇത്തവണ ഓണം ആഘോഷിച്ചില്ല. പ്രാദേശിക ക്ലബുകള്‍ പോലും ആഘോഷപരിപാടികള്‍ ഒഴിവാക്കി.
പഴയകാലങ്ങളിലെപ്പോലെ നഗരത്തില്‍ ഓണത്തിരക്ക്‌ കാണാനില്ലായിരുന്നു.
ഉത്രാടപ്പാച്ചിലിന്‌ പോലും പത്തനാപുരം നഗരത്തില്‍ കഴിഞ്ഞകാലങ്ങളിലെപ്പോലെ തിരക്കു ദൃശ്യമായില്ല.
മൂന്നു മാസമായി തിമിര്‍ത്തു പെയ്യുന്ന മഴ ചെറുകിട റബര്‍ കര്‍ഷകരെയും കൂലിപ്പണിക്കാരെയും മറ്റും ദുരിതത്തിലാക്കി. അതുകൊണ്ടു തന്നെ ഓണത്തിന്‌ വലിയ ആവേശം കാണാനില്ലായിരുന്നു.
ആകെ മഴ മാറിനിന്നതു നാലു ദിവസങ്ങള്‍ മാത്രമാണ്‌. ജനങ്ങള്‍ നഗരത്തിലിറങ്ങിയതും ഈ ദിവസങ്ങളിലാണ്‌.
തുണിക്കടകളിലും പലചരക്കു കടകളിലും മാത്രമാണ്‌ അല്‍പമെങ്കിലും കച്ചവടം നടന്നത്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ കിഴക്കന്‍ മേഖലയെ ബാധിച്ചിരിക്കയാണ്‌. അതുകൊണ്ടു തന്നെ ഓണത്തിന്റെ പൊലിമയും കുറഞ്ഞു.
കനത്ത മഴയില്‍ പുനലൂര്‍ മേഖലയിലെ താണ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു നിരവധി വീടുകള്‍ തകര്‍ന്നിരുന്നു.
വീടു നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഉടന്‍ ധനസഹായം നല്‍കാന്‍ നടപടി സ്വീകരിച്ചതായി റവന്യൂ അധികൃതര്‍ അറിയിച്ചു. നാശനഷ്‌ടങ്ങളുടെ ശരിയായ കണക്ക്‌ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 30 Aug 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW