Friday, September 14, 2018 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.55 AM

'വിദ്യാഭ്യാസ വായ്‌പാ കുടിശിഖ എഴുതിത്തള്ളണം'

കൊല്ലം: പ്രളയദുരന്തം കണക്കിലെടുത്തു വിദ്യാഭ്യാസ വായ്‌പാ കുടിശിക എഴുത്തള്ളണമെന്ന്‌ എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കുമ്പളം സോളമന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം ഒഴിവാക്കികൊടുക്കാന്‍ ഒന്നരലക്ഷം കോടി നല്‍കിയ സര്‍ക്കാര്‍ കടക്കെണിയില്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെയും വിദ്യാഭ്യാസ വായ്‌പ ഉപഭോക്‌താക്കളുടെയും ന്യായമായ ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്‌പ തിരിച്ചടവ്‌ സഹായ പദ്ധതിയില്‍ ഗുണഭോക്‌താക്കളായവര്‍ 40 ശതമാനം വിഹിതം അടയ്‌ക്കാനുള്ള സമയപരിധി ആറു മാസം കൂടി നീട്ടികൊടുക്കണമെന്നും സംസ്‌ഥാന ബാങ്കേഴ്‌സ് സമിതി പ്രഖ്യാപിച്ച മൊറോട്ടോറിയം പിരീഡ്‌ പലിശരഹിതമാക്കണമെന്നും ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 30 Aug 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW