Sunday, November 18, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.55 AM

പ്രളയക്കെടുതി പുനരധിവാസത്തിനു സഹകരണവകുപ്പ്‌

കൊല്ലം: പ്രളയാനന്തര കേരളത്തിന്റെ പുനരധിവാസത്തിനു കരുത്തേകി സഹകരണ വകുപ്പ്‌.
പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കു വീട്‌ നിര്‍മിച്ചുനല്‍കുന്ന പദ്ധതിക്കു സഹകരണ വകുപ്പ്‌ തയാറെടുക്കുന്നു.
ഇതിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി കൊല്ലം ജില്ലയില്‍നിന്നു മാത്രമായി മൂന്നുകോടി നാല്‍പതു ലക്ഷം രൂപ സമാഹരിക്കും. പ്രളയത്തില്‍ വീട്‌ നഷ്‌ടപെട്ടവര്‍ക്കായി തയാറാക്കുന്ന ഈ ധനസഹായ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1500 വീടുകളാണ്‌ സംസ്‌ഥാനത്ത്‌ ഒട്ടാകെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്‌.
ഇതിനായുള്ള 75 കോടി രൂപ സംസ്‌ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി സമാഹരിക്കും. ഇതിനുപുറമെ ജില്ലയിലെ സഹകരണ സംഘങ്ങളില്‍ നിന്നുമാത്രം ഒരു കോടി അറുപത്തി എട്ട്‌ ലക്ഷതിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജില്ലയിലെ സഹകരണ സംഘങ്ങളുടെ സജീവമായ ഇടപെടലുണ്ടായി. മൂന്നു ലക്ഷത്തിലധികം രൂപയുടെ സഹായം വിവിധ രൂപത്തില്‍ ക്യാമ്പുകളിലെത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കായിട്ടുണ്ട്‌.
ജില്ലയിലെ സഹകരണ സംഘം ജീവനക്കാര്‍ 55 ലക്ഷത്തിലധികം രൂപ ദുരിതബാധിതര്‍ക്കു സഹായമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്‌തിരുന്നു.

Ads by Google
Advertisement
Thursday 30 Aug 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW