Thursday, August 30, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.55 AM

ബി.എസ്‌.എന്‍.എല്‍. പുതിയ മൊബൈല്‍ ടവര്‍ കമ്മിഷന്‍ ചെയ്‌തു

കൊല്ലം: കിഴക്കന്‍ മേഖലയില്‍പ്പെട്ട തെന്മല, ആനപെട്ടകൊങ്കല്‍, ഇടമണ്‍, വിളക്കുപാറ, ഉറുകുന്ന്‌, വെള്ളിമല തുടങ്ങി പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകള്‍ യാതൊരു തടസവും കൂടാതെ ലഭിക്കുന്നതിനായി ബി.എസ്‌.എന്‍.എല്‍ പുതിയ മൊബൈല്‍ ടവര്‍ കമ്മിഷന്‍ ചെയ്‌തതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു.
കാറ്റിലും മഴയിലും ടെലിഫോണ്‍ സംവിധാനം തകരാറിലാകുന്നതോടെ പരസ്‌പരം ബന്ധപ്പെടാന്‍ കഴിയാത്ത കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക്‌ ആശ്വാസമേകുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ്‌ പുതിയ ടവറില്‍ സജ്‌ജീകരിച്ചിട്ടുള്ളത്‌. മൈക്രോവേവ്‌ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കാറ്റത്തും മഴയത്തും മൊബൈല്‍-ടെലിഫോണിനുണ്ടാകുന്ന തടസം ഒഴിവാക്കുന്ന മൈക്രോവേവ്‌ കണക്‌ടീവിറ്റിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. സാധാരണഗതിയില്‍ നിലവില്‍ ലാഭകരമാണെന്ന്‌ സര്‍വേ ഉറപ്പാക്കുന്ന സ്‌ഥലങ്ങളിലാണ്‌ ബി.എസ്‌.എന്‍.എല്‍ ടവറുകള്‍ പുതിയതായി സ്‌ഥാപിക്കുന്നത്‌. എം.പിയെന്ന നിലയില്‍ നിരന്തരമായ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ നിലവില്‍ ലാഭകരമല്ലെങ്കിലും പ്രത്യേക പരിഗണന നല്‍കി പുതിയ മൊബൈല്‍ ടവര്‍ സ്‌ഥാപിച്ച്‌ കമ്മിഷന്‍ ചെയ്‌തത്‌. നിലവില്‍ ടൂ ജി സംവിധാനമാണ്‌ ലഭ്യമാകുന്നത്‌. ത്രീ ജി സംവിധാനത്തിലേക്കു മാറുന്നതിനുള്ള അടിസ്‌ഥാനസൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. ഉപഭോക്‌താക്കളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഫോര്‍ ജി സൗകര്യമുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഭാവിയില്‍ ലഭ്യമാക്കാന്‍ ബി.എസ്‌.എന്‍.എല്ലിന്‌ കഴിയും. പാണ്ഡ്യന്‍പാറ, ചെളിക്കുഴി, ദര്‍ഭ തുടങ്ങി സ്‌ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ കണക്‌ടീവിറ്റി സുഗമമാക്കുന്നതിനായിട്ടുള്ള പുതിയ ടവറിന്റെ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്‌. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടെ കിഴക്കന്‍ മേഖലയിലെ മൊബൈല്‍ ഫോണ്‍ കണക്‌ടീവിറ്റി പൂര്‍ണമായും സാധ്യമാക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും എം.പി. അറിയിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW