Thursday, August 30, 2018 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന്‌ പരിക്ക്‌

uploads/news/2018/08/244335/2.jpg

മട്ടന്നൂര്‍: കണ്ണൂര്‍ - റൂട്ടില്‍ എടയന്നുര്‍ മദ്രസയ്‌ക്കു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവിന്‌ പരിക്ക്‌..എടയന്നൂര്‍ സ്വദേശി റിയാസിനാണ്‌ പരിക്കേറ്റത്‌. ഇന്ന്‌ ഉച്ചയ്‌ക്ക 3 മണിയോടെയായിരുന്നു സംഭവം.
കണ്ണൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന ബൈക്ക്‌ വേറൊരു റോഡിലേക്‌ കയറുന്നതിനിടയില്‍ പിറകില്‍ നിന്ന്‌ വന്ന കാറിടിക്കുകയായിരുന്നു. സമീപത്തെ പോസ്‌റ്റിലേക്ക്‌ കാറിടിച്ച്‌ കയറിയെങ്കിലും വന്‍ അപകടം ഒഴിവായി. പരിക്കേറ്റ ബൈക്ക്‌ യാത്രക്കാരനെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.ഈ മേഖലയില്‍ വാഹനാപകടം പതിവായിട്ടും പല തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ലന്ന പരാതിയുമുണ്ട്‌. സ്‌കൂള്‍, മദ്രസ, ആശുപത്രി തുടങ്ങിയവ സംഗമിക്കുന്ന വിടെ അപകടമുന്നറിയിപ്പ്‌ ബോര്‍ഡോ, ഡിവൈഡറോ സ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്ാറായയിട്ടില്ല. ഇതിനുമുമ്പ്‌ മുമ്പും പലതവണ അപകടം നടന്നിരുന്നു.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW