Sunday, November 18, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

തലശ്ശേരി - മൈസൂര്‍ പാതയ്‌ക്ക് ജീവന്‍വെയ്‌ക്കുന്നു മണ്ണ്‌ പരിശോധന തുടങ്ങി

uploads/news/2018/08/244334/1.jpg

മട്ടന്നൂര്‍:പതിറ്റാണ്ടിലേറെയായുള്ള മലബാറിന്റെ സ്വപ്‌ന പദ്ധതി ആയ തലശ്ശേരി-മൈസൂരു റെയില്‍വേ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വെയ്‌ക്കുന്നു.
പദ്ധതി വീണ്ടും പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായിമണ്ണ്‌
പരിശോധനയ്‌ക്കായുള്ള പൈലിങ്‌ ജോലിതുടങ്ങി
മുംബൈ ആസ്‌ഥാനമായുള്ള കൊങ്കണ്‍ റെയില്‍വേ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ പരിശോധനയ്‌ക് നേതൃത്വം നല്‍ക്കുന്നത്‌.
കഴിഞ്ഞ ദിവസം കുത്തുപറമ്പിനടുത്തു
തൊക്കിലങ്ങാടിയില്‍ രണ്ട്‌ കേന്ദ്രങ്ങളില്‍ മണ്ണ്‌ പരിശോധന നടത്തിയത്‌
പുതിയ സര്‍വേ പ്രകാരം നാഗര്‍ ഹോള, വയനാട്‌ വന്യജീവി സേങ്കതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള പാതയാണ്‌ ഉദ്ദേശിക്കുന്നത്‌.. നാഗര്‍ ഹോള വഴിയുള്ള സര്‍വേയെ കര്‍ണാടക വനംവകുപ്പ്‌എതിര്‍ത്തിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ മനന്തവാടി, എച്ച്‌ഡി കോട്ട, മൈസൂരു വഴിയുള്ള പാതയ്‌ക്ക് ബദലായി മാനന്തവാടി, കുട്ട, കാന്നുര്‍ ,ബെലോലെ വഴി പെരിയപട്ടണത്‌ എത്തിച്ച്‌ മൈസുരി ല്‍ എത്തിക്കാനാണ്‌ ഇപ്പോള്‍ തീരുമാനം.നിലവില്‍ പെരിയപട്ടണം വഴിയാണ്‌ കുശാല്‍നഗര്‍ മൈസൂര്‍ പാത കടന്നു പോവുന്നത്‌.തലശ്ശേരിയില്‍ നിന്ന്‌ വരുന്ന പാത പെരിയപട്ടണത്ത്‌ മൈസുര്‍ റെയില്‍പാതയുമായി ബന്ധിപ്പിക്കും. വയനാട്ടിലെ അപ്പപ്പാറ, തൃശിലേരി, വരയാല്‍, വെള്ളിയോട്‌ വഴി കണ്ണുരിലെ ചെറുവാഞ്ചേരി ,കുത്തുപറമ്പ്‌ ,കതിരൂര്‍ വഴി തലശ്ശേരിയില്‍ എത്തുന്ന പാതയ്‌ക്ക് 206 കിലോമീറ്റര്‍ ദൈര്‍ഷ്യ മാ ണ്‌ കണക്കാക്കുന്നത്‌. 2014-ല്‍ തലശ്ശേരി-മൈസൂര്‍ പാതയുടെ രൂപരേഖ റെയില്‍വേ തയാറാക്കിയിരുന്നെങ്കിലും വനമേഖലയിലൂടെ കടന്നുപോവുന്നതായതിനാല്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.
തലശ്ശേരി, കണ്ണൂര്‍, പാനൂര്‍, പയ്ന്നുര്‍ മട്ടന്നൂയര്‍, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന്‌ നുറുക്കണക്കിന്‌ പേരാണ്‌ ദിനംപ്രതി മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യന്നത്‌. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്‌ ഭാഗങ്ങളില്‍ നിന്ന്‌ നിരവധി ടൂറിസ്‌റ്റ് ബസുകളും കെ.എസ്‌.ആര്‍.ടി.സിയും സര്‍വീസ്‌ നടത്തിയാണ്‌ യാത്ര പ്രശ്‌നം പരിഹരിക്കുന്നത്‌. മംഗാലപുരം ,പാലക്കാട്‌ വഴി ട്രെയിന്‍ സര്‍വീസ്‌ ഉണ്ട്‌ യെങ്കിലും എത്തി ചേരുന്ന സമയത്തിന്റെ കാര്യത്തില്‍ ബസ്സുമായി5 മണിക്കൂറോളം അധികം വേണം മൈസൂരില്‍ എത്തിചേരാന്‍ തലശ്ശേരി-മൈസൂര്‍ പാത വന്നാല്‍ സമയം ലാഭം ലഭിക്കും. ഇപ്പോള്‍ തലശ്ശേരിയില്‍ നിന്ന്‌ മൈസൂരിലേക്ക്‌ 6 മണിക്കൂര്‍ റോഡ്‌ മാര്‍ണ്മം യാത്ര ചെയ്യയണം എന്നാല്‍ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ 3 മണിക്കുര്‍ കൊണ്ട്‌ ഇവിടെ എത്തിചേരാന്‍ കഴിയുന്ന വിധത്തിലാണ്‌ പുതിയ റെയില്‍ പദ്ധതി കണ്ണുര്‍ വിമാനത്താവളം വരുന്നതോടെ പാതയുടെ പ്രസ്‌ക്തി ഇരട്ടി വര്‍ദ്ധിക്കും.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW