Monday, September 24, 2018 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

ജ്വല്ലറി ഉടമയുടെ കൊലപാതകത്തിനു നാല്‌ വയസ്സാകുന്നു; ഇരുട്ടില്‍ തപ്പി സി.ബി.ഐ

പാനൂര്‍: തലശേരി നഗരമധ്യത്തില്‍ ജ്വല്ലറി ഉടമ സ്‌ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. കൊല നടന്ന്‌ നാലു വര്‍ഷമാകുമ്പോഴും സി.ബി.ഐയുടെ വലയിലും കുടുങ്ങാതെ പ്രതികള്‍ പുറത്തു വിഹരിക്കുകയാണ്‌. പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതു ജനങ്ങളുടെ സഹകരണം തേടിയതിന്റെ ഭാഗമായി പ്രതികളെ കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക്‌ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കേസന്വേഷണത്തിന്‌ സഹായകരമായ ഒരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. തലശ്ശേരിയിലെ സവിത ജ്വല്ലറി ഉടമ ദിനേശന്‍ ദാരുണമായി കൊലചെയ്പ്പയെട്ടത്‌ 2014 ഡിസംബര്‍ 23 രാത്രി 8മണിയോടെയായിരുന്നു. കേസ്‌ അന്വേഷണം തലശേരി സിഐ യുടെ നേതൃത്വത്തില്‍ വളരെ ശക്‌തമായി മുന്നോട്ടേക്കു പോയി. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തെളിവുകയും കിട്ടാതായപ്പോള്‍ കേസ്‌ അന്വേഷണം ക്രൈം ബ്രാഞ്ച്‌ ഏറ്റെടുക്കുകയാണുണ്ടായത്‌. ഒട്ടനവധി വിരലടയാളങ്ങള്‍ പരിശോധിച്ചെങ്കിലും പലരെയും ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ കേസ്‌ സിബിഐ ക്ക്‌ കൈമാറാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ കൃത്യം ഒരുവര്‍ഷം കഴിഞ്ഞുള്ള ഡിസംബര്‍ 23ന്‌ പുലര്‍ച്ചെ കൊല്ലപ്പെട്ട ദിനേശന്റെ ജ്യേഷ്‌ഠന്‍ പ്രേമന്‍ മരണപ്പെടുകയുണ്ടായി. സ്വാഭാവിക മരണമായിരുന്നു. പൊതുവെ ജനങ്ങളോടൊന്നും അധികം കൂട്ടുകൂടാത്ത പ്രകൃതമായിരുന്നു കൊല്ലപ്പെട്ട ദിനേശന്റെതെന്നു പറയപ്പെടുന്നു. തലശേരി പുതിയ ബസ്‌റ്റാന്റിനടുത്തുള്ള മൂന്നു ഷട്ടറുള്ള കട ദിനേശന്‍ ഒരുവര്‍ഷം മുന്‍പ്‌ വില്‍പന നടത്തിയിരുന്നു. ആ വകയില്‍ കിട്ടിയ തുകയായ 90ലക്ഷം ഇദ്ദേഹം കൈവശം വെച്ചുവരികയായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ പറയുന്നു. ദിനേശന്‍ ഈ തുകകളൊന്നും ബാങ്കിലോ മറ്റു ധനകാര്യ സ്‌ഥാപനത്തിലോ നിക്ഷേപിച്ചതായോ അറിവില്ലെന്നും സഹോദരന്മാര്‍ പറയുന്നു. ഇതിനിടയില്‍ സഹോദരന്റെ കടയില്‍ സ്‌ഥിരം വന്നിരിക്കാറുള്ളതും 20വര്‍ഷത്തിന്‌ മുകളില്‍ പരിചയമുള്ള ആളുമായ താജുദ്ധീന്‍ എന്ന ആളിനെ ചക്കരക്കല്ലില്‍ സ്വര്‍ണമാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ദിനേശന്‍ കൊല്ലപ്പെടുന്ന ദിവസം അദ്ദേഹത്തിന്റെ കടയില്‍ സഹായി യായി പ്രവൃത്തിക്കുന്ന യുവാവിനെ ദിനേശന്‍ ഓര്‍ക്കാട്ടേരിയിലുള്ള ക്ഷേത്രത്തില്‍ പൂജാ സാധങ്ങളുമായി അയച്ചിരുന്നു. ആ ദിവസമായിരുന്നു ദാരുണമായ കൊലപാതകവും നടന്നത്‌. അന്വേഷണം നീണ്ടുപോകുന്നത്‌ അന്വേഷണത്തെ ബാധിക്കുമെന്ന്‌ സംശയിക്കുന്നതായും സഹോദരര്‍ പറയുന്നു. ദാരുണമായ കൊലപാതകം തലശേരി പോലീസ്‌ സേ്‌റ്റഷന്റെ മൂക്കിന്‌ താഴെ നടന്നിട്ടും തെളിവുകള്‍ കിട്ടാതെ അന്വേഷണം നീണ്ടുപോകുന്നത്‌ 4 വര്‌ഷത്തോളമായതും എന്നത്‌ ജനങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്‌.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW