Wednesday, November 14, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

കേരളത്തിന്‌ കൈതാങ്ങാകുവാന്‍ സ്വകാര്യ ബസ്സുകള്‍ കൈകോര്‍ക്കുന്നു

തളിപ്പറമ്പ്‌:പ്രളയബാധിത കേരളത്തിന്‌ കൈതാങ്ങാകുവാന്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും കൈകോര്‍ക്കുന്നു. കാരുണ്യ യാത്രയില്‍ തളിപ്പറമ്പ്‌ താലൂക്കില്ലെ മുഴുവന്‍ ബസ്സും ഇന്നു സര്‍വ്വീസ്‌ നടത്തും. തളിപ്പറമ്പില്‍ ഡി.വൈ. എസ്‌.പി: കെ വേണുഗോപാല്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. നേരത്തെ കാരുണ്യ യാത്ര നടത്തിയ ബസ്സുകള്‍ ഉള്‍പ്പെടെ തളിപ്പറമ്പ്‌ താലൂക്കിലെ 150 ഓളം ബസ്സുകള്‍ ഇന്നു നിരത്തിലിറങ്ങും. തളിപ്പറമ്പിനു പുറമെ കണ്ണൂര്‍, പയ്ന്നൂര്‍ എയന്നിവിടങ്ങളിലും ഉദ്‌ഘാടനം സംഘടിപ്പിക്കും. ബസുടമകളും തൊഴിലാളികളും അവരുടെ വേതനം ഉള്‍പ്പെടെ വ്യാഴാഴ്‌ച ദിവസത്തെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW