Wednesday, November 21, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

ചപ്പാരപ്പടവില്‍ ലീഗുകാര്‍ ഏറ്റുമുട്ടി, നാലു പേര്‍ക്ക്‌ പരിക്ക്‌

തളിപ്പറമ്പ്‌: ചപ്പാരപ്പടവില്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചപ്പാരപ്പടവ്‌ മഹല്ല്‌ സഹായി സംഘം പ്രവര്‍ത്തകരായ പി.സി.പി.ജലീല്‍ (32),പി.സി.ഷാഫി (29), കെ.കെ ആലി (63), എം. ജബ്ബാര്‍ (42) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ അക്രമങ്ങള്‍ അരങ്ങേറിയത്‌. പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയവര്‍ക്കു നേരെ ഒരു വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന്‌ പരിക്കേറ്റവര്‍ പറയുന്നു. ഏറെ നാളുകളായി ചപ്പാരപ്പടവില്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ വിഭാഗീയത കാരണം അക്രമങ്ങളും വാക്ക്‌ പോരും നടക്കുകയാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ചപ്പാരപ്പടവില്‍ ഒരു വിഭാഗം സഹായി സംഘം എന്ന പേരില്‍ പ്രവര്‍ത്തിച്ച്‌ വരികയാണ്‌.ലീഗിലെ തന്നെ ഒരു വിഭാഗമാണ്‌ ഇതിന്‌ നേതൃത്വം നല്‌കുന്നത്‌. അടുത്തിടെ ചപ്പാരപ്പടവ്‌ ലീഗ്‌ ശാഖ കമ്മിറ്റി ഓഫീസില്‍ സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി സംഘര്‍ഷം നടക്കുകയും മൂന്ന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ ആദമിന്റെ കാര്‍ തകര്‍ക്കുകയും ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയെന്നോളം ചപ്പാരപ്പടവ്‌ ടൗണിലെ സഹായി ഓഫീസ്‌ തകര്‍ത്ത്‌ കസേരകളും മറ്റും മോഷ്‌ടിച്ച്‌ കൊണ്ടുപോയിയിരുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച്‌ സഹായിയുടെ നേതൃത്വത്തില്‍ പോത്തുകളെ അറുക്കുന്നതിനെ ഒരു വിഭാഗം ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയവര്‍ക്ക്‌ നേരെയാണ്‌ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത്‌. തളിപ്പറമ്പ എസ്‌.ഐ.കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തിയാണ്‌ സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്‌. സംഭവത്തില്‍ പത്ത്‌ പേര്‍ക്കെതിരെ തളിപ്പറമ്പ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW