Monday, April 22, 2019 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

ആശ്വാസ വചനങ്ങളുമായി മതമേലധ്യക്ഷന്‍മാര്‍

uploads/news/2018/08/244330/4.jpg

അടിമാലി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ നിന്നു കരകയറാന്‍ പാടുപെടുന്ന ഇടുക്കിയിലെ ജനതയ്‌ക്ക്‌ ആശ്വാസകിരണമായി വിവിധ മതമേലധ്യക്ഷന്മാര്‍. ക്രൈസ്‌തവ, ഹൈന്ദവ, മുസ്ലിം വിഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷരാണ്‌ വിവിധ മേഖലകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ആശ്വാസത്തിന്റെ സന്ദേശവുമായി എത്തുന്നത്‌. നിത്യോപയോഗ സാധനങ്ങളും വസ്‌ത്രങ്ങളും വീട്ടുപകരണങ്ങളും നല്‍കുന്നതിനു പുറമെ അടിയന്തരഘട്ടം തരണം ചെയ്യാന്‍ അത്യാവശ്യ സാമ്പത്തിക സഹായങ്ങളും എത്തിച്ചു നല്‍കിയാണ്‌ സംഘങ്ങള്‍ മടങ്ങുന്നത്‌.
ഇന്നലെ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇടുക്കിയില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി കേരള ജനത കൈകോര്‍ത്തതുപോലെ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം കൈകോര്‍ക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. അടിമാലി, പന്നിയാര്‍കുട്ടി മേഖലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പന്നിയാര്‍കൂട്ടിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ പത്ത്‌ മണിയോടെയായിരുന്നു അടിമാലി മേഖലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം അടിമാലിയിലെത്തിയത്‌. സെന്റ്‌ ജൂഡ്‌ ടൗണ്‍ പള്ളിയിലെത്തിയ മാര്‍ ആലഞ്ചേരി തുടര്‍ന്ന്‌ അടിമാലി, പന്നിയാറുകുട്ടി, എട്ടുമുറി തുടങ്ങിയ ഇടങ്ങളിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരെ താലൂക്കാശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു വിവരങ്ങള്‍ ആരാഞ്ഞു.
കല്ലാറിലെ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ വയോധിക ദമ്പതികളേയും ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ട ഹസന്‍കുട്ടിയേയും കര്‍ദിനാള്‍ ആശ്വസിപ്പിച്ചു.
തുടര്‍ന്ന്‌ ഉരുള്‍പൊട്ടലുണ്ടായി അഞ്ച്‌ പേര്‍ മരിച്ച എട്ടുമുറിയിലെത്തി. ദുരന്തത്തിന്റെ ഭീകരത ബിഷപ്‌ അടുത്തറിഞ്ഞു. മണ്ണിടിച്ചില്‍ വിഴുങ്ങിയ പന്നിയാറുകുട്ടിയില്‍ എത്തിയ മാര്‍ ആലഞ്ചേരി സമീപവാസികളില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രദേശത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവജനതയോടൊപ്പവും സമയം ചെലവഴിച്ചു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, വികാരി ജനറാള്‍ ജോസ്‌ പ്ലാച്ചിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരക്കല്‍, ഫാ. ടിന്‍സ്‌ കാരക്കാട്ട്‌ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യാക്കോബായ സഭയുടെ ഏലിയാസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയും സംഘവും രണ്ടാഴ്‌ചയായി വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി വരികയാണ്‌. കമ്പിളികണ്ടം മേഖലയിലെ മങ്കുവ, പാറത്തോട്‌, ഇരുമലക്കപ്പ്‌ തുടങ്ങിയ വിവിധ സ്‌ഥലങ്ങള്‍, മാങ്കടവ്‌, ഇരുട്ടുകാനം, നയ്‌ക്കുന്ന്‌, കത്തിപ്പാറ, രാജകുമാരി, പടിക്കപ്പ്‌, രാാജകുമാരി തുടങ്ങിയ സ്‌ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
ഹൈറേഞ്ചിലെ ഒട്ടുമിക്ക ക്രൈസ്‌തവ ദേവാലയങ്ങളും അനുബന്ധ സ്‌ഥാപനങ്ങളും ക്ഷേത്രങ്ങളും മസ്‌ജിദുകളും അടക്കമുള്ളവ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കിയിരുന്നു.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW