Friday, September 14, 2018 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

കൃഷിയിടത്തിലേക്ക്‌ ആനക്കൂട്ടം; സംസ്‌ഥാനപാത ഉപരോധിച്ച്‌ നാട്ടുകാര്‍

uploads/news/2018/08/244329/3.jpg

നെടുങ്കണ്ടം: ഉടുമ്പന്‍ചോല മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ കുമളി-മൂന്നാര്‍ സംസ്‌ഥാനപാത ഉപരോധിച്ചു. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്നു ദിവസത്തിനിടെ ഏക്കര്‍കണക്കിന്‌ കൃഷിയിടമാണ്‌ നശിപ്പിച്ചത്‌. മേഖലയില്‍ വനം വകുപ്പ്‌ ദ്രുതപ്രതികരണ സേനയെ വിന്യസിച്ചതോടെയാണു മൂന്നു മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്‌. ഇന്നും നാളെയുമായി കാട്ടാനകളെ വനത്തിലേക്ക്‌ കയറ്റി വിടാന്‍ ശ്രമം നടത്തുമെന്ന്‌ ദേവികുളം റേഞ്ച്‌ ഓഫീസര്‍ നിബു കിരണ്‍ അറിയിച്ചു.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ കാട്ടാനക്കൂട്ടം ശാന്തരുവിയിലെ നിരവധി കര്‍ഷകരുടെ പുരയിടങ്ങള്‍ നാമാവശേഷമാക്കിയത്‌. ഏലച്ചെടികള്‍ പിഴുതെറിഞ്ഞു. കാപ്പി, ചേന, ചേമ്പ്‌, വാഴ, കപ്പ എന്നീ വിളകളും നശിപ്പിച്ചു. ശാന്തരുവിയില്‍ ആന്റണി പെരുമ്പ്ര, കെ.കെ. ജോസഫ്‌, സുനു, ഓലിക്കല്‍ കുഞ്ഞുകുട്ടി എന്നിവരുടെ കൃഷിയിടങ്ങളിലാണ്‌ കൂടുതല്‍ നാശം വിതച്ചത്‌.
ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ കര്‍ഷകര്‍ക്കുണ്ടായത്‌. ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത്‌ പ്രദേശവാസികളെയും പരിഭ്രാന്തിയിലാഴ്‌ത്തി.
കഴിഞ്ഞദിവസം പുലര്‍ച്ചയെത്തിയ കാട്ടാനക്കൂട്ടം മൂന്നു മണിക്കൂറോളം കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി. മൂന്നു മാസത്തിനിടെ പത്തിലധികം തവണ ഇവ ഉടുമ്പന്‍ചോല മേഖലയിലെത്തി. കൃഷിനാശമുണ്ടായവര്‍ക്കു അടിയന്തര ധനസഹായം നല്‍കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നാലുമാസം മുമ്പ്‌ ഉടുമ്പന്‍ചോല മാന്‍കുത്തിമേട്ടിലെ നാലേക്കറിലെ കപ്പക്കൃഷി നശിപ്പിച്ചിരുന്നു.
വിളകള്‍ക്കു നഷ്‌ടപരിഹാരം പോലും ലഭിക്കാത്തതിനാല്‍ കര്‍ഷകരും ദുരിതത്തിലാണ്‌. ലക്ഷങ്ങള്‍ വായ്‌പയെടുത്തും പലിശയ്‌ക്കു വാങ്ങിയും ആരംഭിച്ച കൃഷിയാണ്‌ ഒറ്റരാത്രി കൊണ്ട്‌ ഇല്ലാതായത്‌. കാട്ടാനകളെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്‌തമാക്കാനാണ്‌ നാട്ടുകാരുടെ തീരുമാനം.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW