Thursday, November 15, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലൂടെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസ്‌ തുടങ്ങി

uploads/news/2018/08/244328/2.jpg

കട്ടപ്പന: ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെ കട്ടപ്പന-തൊടുപുഴ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഇന്നലെ മുതല്‍ ഓടിത്തുടത്തി. കട്ടപ്പന ഡിപ്പോയില്‍ നിന്നു രണ്ടു ബസുകളും തൊടുപുഴ ഡിപ്പോയില്‍ നിന്നു നാലു ബസുകളും മൂലമറ്റം ഡിപ്പോയില്‍ നിന്നു മൂന്നു ബസുകളുമാണ്‌ സര്‍വീസ്‌ ആരംഭിച്ചിരിക്കുന്നത്‌.
കെ.എസ്‌.ആര്‍.ടി.സിയുടെ ചെറുവണ്ടികള്‍ക്കാണ്‌ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ഗതാഗതത്തിനു അനുമതിയുള്ളത്‌. കട്ടപ്പനയില്‍ നിന്ന്‌ 6.50 ന്‌ പുറപ്പെടുന്ന ബസ്‌ ഡാമുകള്‍ക്കു മുകളിലൂടെ ചെറുതോണി വഴി തൊടുപുഴയിലെത്തും. 10.30 തൊടുപുഴയില്‍ നിന്നു പറപ്പെടുന്ന ബസ്‌ കട്ടപ്പനയിലെത്തി ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ തിരികെ പുറപ്പെടും.
5.30 ന്‌ തൊടുപുഴയില്‍ നിന്നു തിരികെ കട്ടപ്പനയ്‌ക്കും സര്‍വീസ്‌ നടത്തും.
രാവിലെ 8.50 ഓടെ കട്ടപ്പനയില്‍ നിന്നു പുറപ്പെടുന്ന രണ്ടാമത്തെ ബസ്‌ തൊടുപുഴയിലെത്തി 12.30 ന്‌ തിരികെ പുറപ്പെടും.
2.30 ന്‌ ചെറുതോണിയിലെത്തുന്ന ബസ്‌ വീണ്ടും തൊടുപുഴ റൂട്ടില്‍ സര്‍വീസ്‌ നടത്തും. 6.30 ന്‌ തൊടുപുഴയില്‍ നിന്നു പുറപ്പെടുന്ന ബസ്‌ ചെറുതോണി വഴി കട്ടപ്പനയില്‍ സര്‍വീസ്‌ അവസാനിപ്പിക്കും.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW