Saturday, September 08, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

ദുരന്തഭൂമിയില്‍ രാഹുലിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍

uploads/news/2018/08/244327/1.jpg

ചെറുതോണി: നൂറുകണക്കിനാളുകളാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നതറിഞ്ഞ്‌ പൈനാവിലും വെള്ളാപ്പാറയിലും ചെറുതോണിയിലും കാത്തുനിന്നത്‌. 11.30ന്‌ ഹെലികോപ്‌ടറില്‍ രാഹുല്‍ പൈനാവ്‌ എം.ആര്‍.എസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങുമെന്നാണ്‌ അറിയിച്ചിരുന്നത്‌.
ഇതറിഞ്ഞ്‌ ഇവിടെയും നൂറുകണക്കിനാളുകള്‍ എത്തി. 11ന്‌ പൈലറ്റ്‌ ഹെലികോപ്‌ടര്‍ എത്തി. ഓഫീസിന്റെയും സുരക്ഷയുടെയും ചുമതല വഹിക്കുന്ന ബൈജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്‌ഥരാണ്‌ ആദ്യമെത്തിയത്‌. ഇവരെത്തിയ ശേഷം ഹെലികോപ്‌ടര്‍ തിരികെ പോയി അരമണിക്കൂറിന്‌ ശേഷം സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ഹെലികോപ്‌ടറും എത്തി. ഇവരെ ഇറക്കിയശേഷം ഇതും തിരികെ പോയി. സുരക്ഷാ ഉദ്യോഗസ്‌ഥരെത്തി മുഴുവന്‍ സ്‌ഥലവും ആളുകളെയും പരിശോധിച്ചശേഷം ഗ്രൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഇടുക്കി പോലീസിന്റെ ഫിഡോ എന്ന പോലീസ്‌ നായയെ എത്തിച്ച്‌ വീണ്ടും ഗ്രൗണ്ട്‌ പരിശോധിച്ചു. ഇതിനിടെ ഗ്രൗണ്ടിലേക്കുള്ള വഴിയിലെ ചെളിമാറ്റാന്‍ ജെ.സി.ബി. കയറ്റിയത്‌ എസ്‌.പി.ജി ഉദ്യോഗസ്‌ഥര്‍ തടഞ്ഞു. ജില്ലാ ഭരണാധികാരികളോട്‌ വാഹനം തിരിച്ചയയ്‌ക്കാനാവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ ആര്‍.ഡി.ഒ. തൂമ്പ ഉപയോഗിച്ച്‌ ചെളി മാറ്റുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കും യു.ഡി.എഫ്‌ നേതാക്കള്‍ക്കും മാത്രമാണ്‌ ഗ്രൗണ്ടില്‍ കടക്കാന്‍ അനുവാദം നല്‍കിയത്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. വെള്ളാപ്പാറ ദുരിതാശ്വാസ ക്യാമ്പിലും ചെറുതോണി പാലത്തിലും രാഹുല്‍ ഗാന്ധി എത്തുന്നതിന്‌ മുമ്പ്‌ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വിലക്ക്‌ മറികടന്ന്‌ അദ്ദേഹം ജനങ്ങളുടെ അടുത്തേയ്‌ക്ക് എത്തുകയും സംസാരിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW