Monday, November 12, 2018 Last Updated 41 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

ഉരുള്‍പൊട്ടലില്‍ ഏലം കര്‍ഷകന്‌ നഷ്‌ടമായത്‌ ഒന്നരയേക്കര്‍

ചെറുതോണി: ഉരുള്‍പൊട്ടലില്‍ നാരകക്കാനം സ്വദേശി ജോസ്‌ തോമസിന്‌ നഷ്‌ടമായത്‌ ഒന്നരയേക്കര്‍ ഏലത്തോട്ടം. വിലയിടിവിന്‌ തൊട്ടുപിന്നാലെ പ്രകൃതി ക്ഷോഭം ഏല്‍പ്പിച്ച ഇരുട്ടടിയില്‍ പകച്ചുനില്‍ക്കുകയാണ്‌ ഇദ്ദേഹം.
വിവിധ ബാങ്കുകളില്‍ നിന്നായി പത്തരലക്ഷം രൂപയോളം വായ്‌പയെടുത്താണ്‌ ജോസ്‌ തോമസ്‌ കൃഷി നടത്തിയിരുന്നത്‌. ഇതിനിടെയാണ്‌ ഉപജീവനത്തിന്റെ നട്ടെല്ലൊടിച്ച്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌.
ഏലച്ചെടികള്‍ക്കൊപ്പം ആയിരത്തോളം കുരുമുളക്‌ കൊടികള്‍,ജാതി,തെങ്ങ്‌,കൊക്കോ എന്നിവയും നശിച്ചു. കൂടാതെ ജലസേചനത്തിനായി തീര്‍ത്ത രണ്ട്‌ കുളങ്ങള്‍ ചെളിയടിഞ്ഞു മൂടി. പമ്പ്‌സെറ്റുകള്‍ ഒലിച്ചുപോയി.
നഷ്‌ടപരിഹരത്തുക ലഭിച്ചാല്‍ പോലും കൃഷിനഷ്‌ടം വീണ്ടെക്കാനാകില്ലന്ന അവസ്‌ഥയിലാണ്‌ ജോസ്‌ തോമസ്‌.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW