Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നില്ലെന്നു പരാതി

അറക്കൂളം: പഞ്ചായത്തിലെ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിന്‌. അറക്കുളം ഗ്രാമപഞ്ചായത്തിലാണ്‌ വ്യാപാരികള്‍ക്കു പഞ്ചായത്ത്‌ ലൈസന്‍സ്‌ നല്‍കാന്‍ തയാറാകാത്തത്‌. മുന്‍ വര്‍ഷങ്ങളില്‍ ലൈസന്‍സ്‌ നല്‍കിയിട്ടുള്ള സ്‌ഥാപനങ്ങള്‍ പുതുക്കാനെത്തുമ്പോഴാണ്‌ ഈ പേരില്‍ കെട്ടിടമോ സ്‌ഥാപനമോ ഇല്ലെന്നു പറഞ്ഞു വ്യാപാരികളെ വലയ്‌ക്കുന്നത്‌.
ലൈസന്‍സ്‌ നല്‍കുന്നതു വഴി നല്ലൊരു തുക ലഭിക്കുന്നതാണ്‌ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലം ഇല്ലാതാക്കുന്നത്‌. ലൈസന്‍സിന്‌ അപേക്ഷിച്ചാല്‍ തന്നെ മാസങ്ങള്‍ കഴിഞ്ഞാണ്‌ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്‌.
ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക്‌ ഫെബ്രുവരിയിലും മറ്റുമാണ്‌ ലൈസന്‍സ്‌ നല്‍കുന്നത്‌. വ്യാപാരികളെ ബുദ്ധിമുട്ടിക്കുക എന്നതുമാത്രമാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ ഉദ്ദേശമെന്ന്‌ വ്യാപാര വ്യവസായി സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാണിജ്യ കേന്ദ്രങ്ങള്‍ ആയിരുന്ന കെട്ടിടങ്ങള്‍ പഞ്ചായത്ത്‌ രേഖയില്‍ കയര്‍പിരി കേന്ദ്രങ്ങളായെന്നും പരാതിയുണ്ട്‌. ചില കെട്ടിടങ്ങളില്‍ ചില മുറികള്‍ മാത്രം കയര്‍പിരി കേന്ദ്രങ്ങള്‍ ആയി മാറിയിട്ടുണ്ട്‌.
നികുതി അടച്ച കെട്ടിടങ്ങള്‍ക്ക്‌ വീണ്ടും അമിതമായ നികുതിയും പിഴപ്പലിശയും ചുമത്തുന്നുമുണ്ട്‌. കരം അടയ്‌ക്കുന്ന കെട്ടിടങ്ങള്‍പോലും നിലവില്‍ പഞ്ചായത്ത്‌ രേഖയിലില്ല. വീടുകളോടു ചേര്‍ന്ന്‌ കച്ചവടം ചെയ്യുന്നവയ്‌ക്കും വാണിജ്യ കേന്ദ്രങ്ങളുടെ നികുതിയാണ്‌ ഈടാക്കുന്നത്‌.
പഞ്ചായത്ത്‌ അധികൃതരുടെ വ്യാപാരിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ വ്യാപാര വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. ഇതിന്റെ ഭാഗമായി ഇന്ന്‌ വൈകിട്ട്‌ നാലിന്‌ വ്യാപാരഭവനില്‍ സര്‍വകക്ഷി യോഗം ചേരും.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW