Thursday, November 15, 2018 Last Updated 12 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

വൈദ്യുതി പോസ്‌റ്റുകള്‍ അനാഥാവസ്‌ഥയില്‍

തൊടുപുഴ: വൈദ്യുതി മുടക്കം പതിവാകുമ്പോഴും പുതിയ ലൈന്‍ വലിക്കാന്‍ എത്തിച്ച വൈദ്യുതി പോസ്‌റ്റുകള്‍ വഴിവക്കില്‍ അനാഥാവസ്‌ഥയില്‍. അറക്കുളം, ആലിന്‍ചുവട്‌ മുതല്‍ കുരുതിക്കളം വരെ വിവിധ ഇടങ്ങളിലാണ്‌ രണ്ടുവര്‍ഷത്തോളമായി പോസ്‌റ്റുകള്‍ വെറുതേകിടന്നു നശിക്കുന്നത്‌. പോസ്‌റ്റുകള്‍ ഉപയോഗിക്കാനോ പുതിയ ലൈന്‍ വലിക്കാനോ വൈദ്യുതി വകുപ്പ്‌ അധികൃതര്‍ തയാറായിട്ടില്ല.
മൂലമറ്റം ഇലക്‌്ട്രിക്കല്‍ സെക്‌ഷന്റെ കീഴിലുള്ള പ്രദേശത്താണ്‌ പലയിടത്തായി അന്‍പതോളം പോസ്‌റ്റുകള്‍ ഉപയോഗിക്കാതെ കിടക്കുന്നത്‌. ഇവയ്‌ക്കുമുകളില്‍ ചെടികള്‍ വളര്‍ന്നിട്ടും ഉപയോഗിക്കാനോ നീക്കം ചെയ്യാനോ അധികൃതര്‍ മുതിര്‍ന്നിട്ടില്ല. റബര്‍തോട്ടങ്ങളിലൂടെ കടന്നുവരുന്ന ലൈനിലേക്ക്‌ മരച്ചില്ലകള്‍ വീണും മറ്റും ഈ പ്രദേശത്താകെ വൈദ്യുതി മുടങ്ങുന്നത്‌ പതിവാണ്‌.
എന്നാല്‍ സമാന്തരമായി പുതിയ ലൈന്‍ വലിക്കുന്നതോടെ വൈദ്യുതി മുടക്കത്തിന്‌ പരിഹാരം കാണാന്‍ സാധിക്കും. ഇതിനായാണ്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ പോസ്‌റ്റുകളെത്തിച്ചത്‌.
എന്നാല്‍ പദ്ധതി മുന്നോട്ടുപോയില്ല. കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പോസ്‌റ്റുകള്‍ക്ക്‌ മുകളിലേക്ക്‌ വ്യക്‌തി വീടുനിര്‍മാണത്തിനിടെ ബാക്കിവന്ന മണ്ണ്‌ നിക്ഷേപിക്കുകപോലുമുണ്ടായി.
ഇതൊന്നും വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ അറിഞ്ഞഭാവം നടിക്കുന്നില്ലെന്നതാണു വിചിത്രം.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW