Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

ജില്ലയിലെ 486 സ്‌കൂളുകള്‍ തുറന്നു

തൊടുപുഴ: പ്രളയത്തിനും ഓണാവധിക്കും ശേഷം ജില്ലയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. ആകെയുള്ള 488 സ്‌കൂളുകളില്‍ മണ്ണിടിച്ചിലില്‍ കേടുപാടു സംഭവിച്ച ആനവിരട്ടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളും കമ്പളിക്കണ്ടം മുക്കുടത്തു പ്രവര്‍ത്തിക്കുന്ന വിജ്‌ഞാനം എല്‍.പി. സ്‌കൂളും ഒഴികെയുള്ളവയാണ്‌ ഇന്നലെ തുറന്നത്‌.
തുറന്ന സ്‌കൂളുകളില്‍ ഹാജര്‍ നിലയിലും വലിയ കുറവുണ്ടായിട്ടുണ്ട്‌. ഹൈറേഞ്ച്‌ മേഖലയിലുള്‍പ്പെടെ ഗതാഗത സംവിധാനം പൂര്‍വസ്‌ഥിതിയിലാകാത്തതാണ്‌ ഹാജര്‍ നിലയെ സാരമായി ബാധിച്ചതെന്ന്‌ ഡി.ഡി.ഇ. ഓഫീസ്‌ അധികൃതര്‍ വ്യക്‌തമാക്കി. ആദ്യ ദിനത്തില്‍ കുട്ടികളുടെ മാനസികോന്മേഷം തിരികെപിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ സംഘടിപ്പിച്ചത്‌. അതേസമയം പ്രളയക്കെടുതിയില്‍ ഏറെ നാശംവിതച്ച ദേവികുളം താലൂക്കില്‍ നീണ്ട അവധിക്ക്‌ ശേഷമാണ്‌ വിദ്യാലയങ്ങള്‍ ഇന്നലെ തുറന്നത്‌. കനത്തമഴ തുടര്‍ന്നതിനാല്‍ ഓണാവധിക്കു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ താലൂക്കിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ലഭിച്ചിരുന്നു.
ആദിവാസി കോളനികളിലേക്കുള്ള യാത്ര മാര്‍ഗം മുടങ്ങിക്കിടക്കുന്നതിനാല്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ എത്തിയ കുട്ടികളുടെ എണ്ണവും കുറവായിരുന്നു. 700 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്‌കൂളില്‍ ഇന്നലെ 200ല്‍ താഴെ വിദ്യാര്‍ത്ഥികളാണ്‌ എത്തിയത്‌. വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ളവര്‍ അടിമാലിയിലെ ്രെടെബല്‍ ഹോസ്‌റ്റലുകളില്‍ നിന്നാണ്‌ പഠനം നടത്തുന്നത്‌.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച അടിമാലി മേഖലയിലെ സ്‌കൂളുകള്‍ കഴിഞ്ഞ ദിവസം സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന്‌ ശുചീകരിച്ചിരുന്നു. മണ്ണിടിച്ചിലില്‍ കേടുപാടു സംഭവിച്ച ആനവിരട്ടി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 46 കുട്ടികളാണ്‌ ഇവിടെ പഠനം നടത്തുന്നത്‌. ഓടക്കാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശഭവന്റെ ബലക്ഷമത ഉറപ്പു വരുത്തുന്ന പക്ഷം ഇവിടേക്കു മാറി വിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ പ്രഥമാധ്യാപിക ഗീതാഭായ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW