Thursday, November 15, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

നടപ്പാലം ഒലിച്ചുപോയി; നാട്ടുകാര്‍ക്ക്‌ ദുരിതയാത്ര

കുഞ്ചിത്തണ്ണി: കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന നടപ്പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെ നാട്ടുകാര്‍ക്കു യാത്രാദുരിതം. പാലത്തിന്റെ കൈവരി ഒഴുകി പോയതിന്‌ പിന്നാലെ പാലവും ഒഴുക്കില്‍പ്പെടുകയായിരുന്നു.
പന്നിയാര്‍ പുഴയും മുതിരപ്പുഴയാറും സംഗമിക്കുന്ന പന്നിയാര്‍കുട്ടിയിലാണ്‌ സംഭവം. പാലം ഒഴുകിപ്പോയതോടെ പന്നിയാര്‍കുട്ടി, കുരിശുപള്ളി, എല്ലക്കല്‍, പോത്തുപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണമായിരിക്കുകയാണ്‌. 1996ലാണ്‌ വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ നടപ്പാലം നിര്‍മിച്ചത്‌. നടപ്പാലത്തിന്‌ ആറു സ്‌പാനുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ നാല്‌ സ്‌പാനുകളാണ്‌ ഒഴുക്കില്‍പ്പെട്ടത്‌.
നടപ്പാലം ഒഴുകിയപ്പോയതിനെത്തുടര്‍ന്ന്‌ നാട്ടുകാര്‍ കമുക്‌, മുള തുടങ്ങിയവ ഉപയോഗിച്ച്‌ താല്‍കാലിക നടപ്പാലം നിര്‍മിച്ചു. എന്നാല്‍ ഇവിടെ വാഹനങ്ങള്‍ക്ക്‌ കടന്നു പേകാത്തക്ക വിധമുള്ള പാലം നിര്‍മിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW