Wednesday, November 21, 2018 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.53 AM

നെടുങ്കണ്ടത്തെ സ്‌കൂളുകളില്‍ 90 ശതമാനം ഹാജര്‍

നെടുങ്കണ്ടം: കാലവര്‍ഷത്തിനു ശേഷം തുറന്ന മേഖലയിലെ സ്‌കൂളുകളില്‍ ആദ്യദിനം 90 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ എത്തി. 32 സര്‍ക്കാര്‍ സ്‌കൂളുകളും ആറ്‌ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും ഇന്നലെ തുറന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള കുട്ടികള്‍ കൂടുതലായി പഠിക്കുന്ന ശാസ്‌തനട ഗവ. സ്‌കൂളില്‍ മാത്രമാണ്‌ 80 ശതമാനത്തില്‍ താഴെ ഹാജര്‍ രേഖപ്പെടുത്തിയത്‌. തമിഴ്‌നാട്ടില്‍ നിന്നു കുട്ടികള്‍ തിരിച്ചെത്താത്തതിനാലാണ്‌ ഇവിടെ ഹാജര്‍ കുറഞ്ഞതെന്ന്‌ എ.ഇ.ഒ: രാജന്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുഴുവന്‍ സ്‌കൂളുകളും ചൊവ്വാഴ്‌ച തന്നെ ശുചീകരണം പൂര്‍ത്തീകരിച്ച്‌ സജ്‌ജമാക്കിയിരുന്നു. അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളിലെ ക്രമീകരണങ്ങള്‍ ബി.ആര്‍.സി, എ.ഇ.ഓഫീസ്‌ അധികൃതര്‍ നേരിട്ടെത്തി പരിശോധിച്ചു. പാഠപുസ്‌തകങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതിയതു ഉടന്‍ എത്തിക്കും. മേഖലയിലെ സ്വകാര്യ സ്‌കൂളുകളും ഇന്നലെ തുറന്നു.

Ads by Google
Advertisement
Thursday 30 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW