Sunday, September 23, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

സഹായമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്‌

uploads/news/2018/08/244320/4.jpg

ചേര്‍ത്തല: പ്രളയക്കെടുതി മൂലം കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ സഹായമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്‌.
ആന്ധ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്‌ അന്തേവാസികള്‍ക്ക്‌ സഹായം നല്‍കിയത്‌. കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെയും കേരള അസിസ്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍സ്‌ ഇന്‍സ്‌പെകേ്‌ടഴ്‌സ്‌ അസോസിയേഷന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ്‌ ആന്ധ്രയിലെ സമാന സംഘടന ഭാരവാഹികള്‍ ചേര്‍ന്ന്‌ സഹായമെത്തിച്ചത്‌.
വസ്‌ത്രം, അരി, പരിപ്പ്‌, പാത്രം, ഗ്ലാസ്‌, ഗൗസ്‌, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റാണ്‌ കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്‌തത്‌. കഴിഞ്ഞയാഴ്‌ച ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും എറണാകുളം, പാലക്കാട്‌ ജില്ലകളിലും കിറ്റുകള്‍ വിതരണം ചെയ്‌തിരുന്നു.
ജോയിന്റ്‌ ആര്‍.ടി.ഒ കെ. മനോജ്‌, എം.വി.ഐമാരായ എം.ജി മനോജ്‌, എന്‍.ടി കിഷോര്‍കുമാര്‍, എം.എം.വി.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജോസ്‌ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW