Thursday, September 20, 2018 Last Updated 26 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

തണ്ണീര്‍മുക്കം ബണ്ട്‌; സ്‌റ്റീല്‍ പ്ലേറ്റുകള്‍ നീക്കല്‍ ഇന്ന്‌ പുനഃരാരംഭിക്കും

uploads/news/2018/08/244319/3.jpg

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിലെ താല്‍ക്കാലിക മണല്‍ചിറയില്‍ സ്‌ഥാപിച്ചിരുന്ന സ്‌റ്റീല്‍ പ്ലേറ്റുകള്‍ നീക്കുന്ന ജോലി ഇന്ന്‌ പുനഃരാരംഭിക്കും. രണ്ടു ദിവസം മുന്‍പ്‌ പ്ലേറ്റുകള്‍ നീക്കാനുള്ള ഹൈഡ്രോഹാമര്‍ തകരാറിലായതിനെ തുടര്‍ന്ന്‌ ജോലി തടസപ്പെട്ടിരുന്നു. അറ്റകുറ്റപ്പണിക്ക്‌ ശേഷം യന്ത്രം എത്തിച്ചതോടെയാണ്‌ ജോലികള്‍ തുടങ്ങുന്നത്‌.
മണല്‍ കുറച്ചെങ്കിലും മാറ്റി പ്ലേറ്റുകള്‍ നീക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
ആദ്യഘട്ടത്തില്‍ മണല്‍ നീക്കാത്തതിനാലാണ്‌ പൈലുകള്‍ മാറ്റാന്‍ കഴിയാതിരുന്നത്‌. നീക്കം ചെയ്യുന്ന മണല്‍ ബണ്ടിന്‌ സമീപത്ത്‌ നിന്ന്‌ പുറത്തേക്ക്‌ മാറ്റാന്‍ അനുമതി ഇല്ലാത്തതിനാല്‍ ശേഷിക്കുന്ന നിരപ്പുള്ള ഭാഗത്തേക്ക്‌ മണല്‍ മാറ്റിയായിരിക്കും പ്രവര്‍ത്തനം. 65 സെന്റീമീറ്റര്‍ വീതിയുള്ള 650 സ്‌റ്റീല്‍ പ്ലേറ്റുകളാണ്‌ 450 മീറ്റര്‍ നീളത്തില്‍ സ്‌ഥാപിച്ചിരിക്കുന്നത്‌.
രണ്ടാഴ്‌ച കൊണ്ട്‌ നീക്കാനായത്‌ 20 പ്ലേറ്റുകളാണ്‌. ഇത്തരത്തില്‍ പ്ലേറ്റുകള്‍ പൂര്‍ണമായി മാറ്റി മണല്‍ചിറ നീക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. കായലിലെ നീരൊഴുക്ക്‌ കുറഞ്ഞതോടെ ജോലികള്‍ വേഗത്തിലാക്കാമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW