Thursday, November 15, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

റോഡ്‌ തോടായി; ദുരിതം പേറി യാത്രക്കാര്‍

uploads/news/2018/08/244318/2.jpg

ചേര്‍ത്തല: റോഡ്‌ തകര്‍ന്ന്‌ തോടിനു സമാനമായതോടെ നാട്ടുകാര്‍ക്കു ദുരിതയാത്ര. നഗരഹൃദയത്തിലെ മൂന്നാംകര കവലയില്‍ നിന്ന്‌ കിഴക്കോട്ടുള്ള റോഡാണ്‌ കുണ്ടും കുഴിയുമായത്‌. ഇതോടെ ഇതുവഴിയുള്ള യാത്ര ദുസഹമായി.
പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ നിര്‍മിച്ച റോഡില്‍ പിന്നീടിതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ്‌ നാട്ടുകാരുടെ വിമര്‍ശനം. കുണ്ടും കുഴിയും നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അടക്കം അപകടത്തില്‍ പെടുന്നത്‌ പതിവായി. മഴ കനത്തതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞത്‌ മൂലം റോഡും കുഴികളും തിരിച്ചറിയാനാകാതായി. ഇത്‌ നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌.
നഗരത്തില്‍ നിന്ന്‌ മണവേലി, കാളികുളം, പാണാട്ട്‌ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ എളുപ്പത്തിലെത്താന്‍ കഴിയുന്ന റോഡാണിത്‌.
പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ ഗതാഗതം നിരോധിച്ചതിനെത്തുടര്‍ന്ന്‌ ഭാരവാഹനങ്ങളടക്കം ഇതുവഴി കടന്നുപോയതാണ്‌ റോഡിന്റെ തകര്‍ച്ചക്ക്‌ കാരണമായത്‌. വെള്ളാപ്പള്ളി കവലയ്‌ക്ക്‌ തെക്കുഭാഗത്തേക്കുള്ള റോഡ്‌ പൂര്‍ണമായി തകര്‍ന്നതോടെ കാല്‍നടയാത്ര പോലും ദുസഹമായി. എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയം സ്‌ഥിതി ചെയ്യുന്നത്‌ പാതയോരത്താണ്‌.
റോഡിന്റെ ശോച്യാവസ്‌ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ്‌ വിമര്‍ശനം. റോഡ്‌ സഞ്ചാര യോഗ്യമാക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW