Tuesday, July 02, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

കുട്ടനാട്‌ ശുചീകരിക്കാന്‍ മന്ത്രിമാരായ തിലോത്തമനും സുനില്‍കുമാറും

uploads/news/2018/08/244317/1.jpg

കുട്ടനാട്‌: കുട്ടനാട്‌ മഹാശുചീകരണത്തിന്റെ രണ്ടാം ദിവസത്തില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമനും കൃഷിമന്ത്രി വി.എസ്‌ സുനില്‍കുമാറും പങ്കാളികളായി. തലവടി, നീരേറ്റുപുറം ഭാഗങ്ങളിലാണ്‌ മന്ത്രിമാര്‍ ശുചീകരണത്തിനിറങ്ങിയത്‌. ജനാല വരെ വെള്ളത്തില്‍ മുങ്ങിയ നീരേറ്റുപുറം സെന്റ്‌ തോമസ്‌ സ്‌കൂളിലാണ്‌ മന്ത്രി സംഘം ആദ്യം ശുചീകരണത്തിനിറങ്ങിയത്‌. സ്‌കൂള്‍ അധികൃതരും സന്നദ്ധ സംഘടനകളുമുള്‍പ്പടെ വലിയൊരു സംഘവും മന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്നു.
മിക്ക ക്ലാസ്‌ മുറികളിലും ചെളി നിറഞ്ഞിരുന്നു. സ്‌കൂള്‍ മുറികള്‍ അണുനാശിനി വരെ ഉപയോഗിച്ച്‌ കഴുകിയതിനുശേഷമാണ്‌ മന്ത്രി സംഘം മടങ്ങിയത്‌. തുടര്‍ന്ന്‌ മന്ത്രി വി.എസ്‌ സുനില്‍കുമാര്‍ തലവടി ഗവ.യു.പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. വെള്ളം കയറി നനഞ്ഞുപോയ പാഠപുസ്‌തകങ്ങളും ലൈബ്രറി പുസ്‌തകങ്ങളും വെയിലത്തുവച്ചുണക്കാനും മന്ത്രി മുന്‍കൈയെടുത്തു. നശിച്ചുപോയ പുസ്‌തകങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പകരം പുതിയതു നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW