Friday, November 16, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

കാഴ്‌ചകള്‍ കവിതകളാക്കി പ്രസന്നന്റെ ജൈത്രയാത്ര

ചേര്‍ത്തല: കണ്‍മുന്നിലെ കാഴ്‌ചകളും കടലിന്റെ സൗന്ദര്യവും കവിതയുടെയും പാട്ടിന്റെയും നാടന്‍ പാട്ടിന്റെയും രൂപത്തില്‍ നിമിഷ നേരം കൊണ്ട്‌ അവതരിപ്പിച്ച്‌ ശ്രദ്ധേയനാകുകയാണ്‌ അന്ധകാരനഴി സ്വദേശി പ്രസന്നന്‍.
സ്വന്തം രചനകള്‍ക്ക്‌ ഈണം പകര്‍ന്ന്‌ ആലപിക്കുന്നതാണ്‌ പ്രസന്നന്റെ ശൈലി. ജീവിത പ്രാരാബ്‌ധങ്ങള്‍ക്ക്‌ നടുവില്‍ കഴിയുമ്പോഴും കലാവഴിയില്‍ സഞ്ചരിക്കാനാണ്‌ പ്രസന്നനു താല്‍പ്പര്യം. 500 കവിതകളും 50 നാടന്‍ പാട്ടുകളും നൂറിലധികം ചെറുകഥകളും രചിച്ചിട്ടുണ്ട്‌.
മത്സ്യത്തൊഴിലാളിയായ പ്രസന്നന്‍ കടലില്‍ പോകാന്‍ കഴിയാത്ത സമയങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ചാണ്‌ ഉപജീവനം കഴിയുന്നത്‌. അന്ധകാരനഴിയില്‍ കൃഷ്‌ണവിലാസത്തില്‍ പ്രസന്നന്‍ ജോലിയിലെ ഇടവേളകളാണ്‌ രചനയ്‌ക്കായി നീക്കിവയ്‌ക്കുന്നത്‌. നിമിഷ കവിതകളും നാടന്‍ പാട്ടുകളും മേഖലയില്‍ തരംഗം സൃഷ്‌ടിക്കുകയാണ്‌.
യാത്രക്കിടയിലെ കാഴ്‌ചകള്‍ കവിതാരൂപത്തില്‍ ഉടന്‍ പേപ്പറില്‍ കോറിയിടും. ചേര്‍ത്തലയിലെ കലാസാംസ്‌കാരിക കൂട്ടായ്‌മയായ സംസ്‌കാരയടക്കം ആവശ്യമായ പ്രോത്സാഹനവും പിന്‍തുണയും നല്‍കുന്നുണ്ടെന്ന്‌ പ്രസന്നന്‍ പറഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കലാസാംസ്‌കാരിക കൂട്ടായ്‌മകളിലും കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്‌. സാമൂഹ്യ പ്രസക്‌തിയുള്ള വിഷയങ്ങള്‍ കോര്‍ത്തിണക്കി കാവ്യരസ ഗീതികള്‍ എന്ന പേരില്‍ പ്രത്യേക പരിപാടിയും അവതരിപ്പിക്കുണ്ട്‌.
കഥാപ്രസംഗത്തിന്‌ പാട്ടുകളും രചിക്കുന്നുണ്ട്‌. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്‌, ചേര്‍ത്തല ഷൈലജ എന്നീ സമിതികളുടെ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്‌. അഴീക്കല്‍ പള്ളി തയാറാക്കിയ വിശുദ്ധ ഫ്രാന്‍സീസ്‌ എന്ന ഭക്‌തിഗാന സി.ഡിയില്‍ പാട്ടുകള്‍ എഴുതി. ചെല്ലാനം കടവത്ത്‌ എന്ന പേരില്‍ തയാറാക്കിയ സി.ഡിയുടെ രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചത്‌ പ്രസന്നനാണ്‌. ജില്ലയില്‍ മികച്ച കവിക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കാവ്യതീരം പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. ഭാര്യ ലത. മക്കള്‍ പ്രവീണ്‍, പ്രീത.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW