Friday, September 14, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

ബണ്ടിലെ മണല്‍; നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവ്‌

ചേര്‍ത്തല. തണ്ണീര്‍മുക്കം ബണ്ടിലെ കോടിക്കണക്കിന്‌ രൂപ വിലയുള്ള മണ്ണ്‌ നിസാര തുകയ്‌ക്ക്‌ കരാറുകാരന്‌ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.വി തോമസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കാന്‍ ഡിവിഷന്‍ ബഞ്ച്‌ ഉത്തരവായി. 25 കോടി രൂപയിലധികം വിലയുള്ള മണ്ണ്‌ ബണ്ട്‌ നിര്‍മാണത്തിന്റെ ഭാഗമായുള്ള അവശിഷ്‌ടമാണെന്ന്‌ രേഖകളില്‍ കാണിച്ച്‌ 65 ലക്ഷം രൂപയ്‌ക്ക്‌ കരാറുകാരന്‌ നല്‍കാനുള്ള ഇറിഗേഷന്‍ വകുപ്പിന്റെ നടപടിക്ക്‌ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്ന്‌ ആരോപിച്ചാണ്‌ ഹര്‍ജി നല്‍കിയത്‌.
ബണ്ടിലെ മണ്ണ്‌ പൊതുസ്വത്താണെന്നും ഇത്‌ പരസ്യമായി ലേലം ചെയ്യണമെന്നും തണ്ണീര്‍മുക്കം പഞ്ചായത്തിലെയും താലൂക്കിലെയും താഴ്‌ന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ വിന്യസിക്കണമെന്നുമാണ്‌ ഹര്‍ജിയിലെ ആവശ്യം. ബണ്ടിലെ മണ്ണിന്‌ പഞ്ചായത്തുകള്‍ക്ക്‌ അവകാശമില്ലെന്ന പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്റെ പ്രസ്‌താവനയിലും വിഷയത്തില്‍ മന്ത്രി പി. തിലോത്തമന്റെ മൗനത്തിലും ജില്ലാ കലക്‌ടറുടെ മെല്ലെപ്പോക്കിലും ജനങ്ങള്‍ക്ക്‌ കടുത്ത അതൃപ്‌തിയുണ്ടെന്ന്‌ സി.വി. തോമസ്‌ കുറ്റപ്പെടുത്തി.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW