Monday, November 19, 2018 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

സ്‌കൂളുകളിലെ ഭൂരിഭാഗം ക്യാമ്പുകളും പിരിച്ചുവിട്ടു

ചേര്‍ത്തല: താലൂക്കിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചുവിട്ടു. ശേഷിക്കുന്ന 14 ക്യാമ്പുകളില്‍ ഏഴ്‌ എണ്ണം സ്‌കൂളുകളിലും ഒന്ന്‌ കോളജിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
എസ്‌.എന്‍ കോളജ്‌ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അന്തേവാസികളെ കണിച്ചുകുളങ്ങര ദേവസ്വത്തിന്‌ കീഴിലെ ചിക്കര മുറികളിലേക്കും ഓഡിറ്റോറിയങ്ങളിലേക്കും മാറ്റി. ഇന്നലെ രണ്ടായിരത്തോളം പേര്‍ ഇവിടെ അധികമായെത്തി. കുട്ടനാട്ടുകാരായ ഇവരുടെ വീടുകളിലെ വെള്ളക്കെട്ട്‌ മാറുന്നത്‌ വരെ പാര്‍പ്പിക്കാന്‍ ഒരുക്കമാണെന്ന്‌ ദേവസ്വം ട്രഷറര്‍ കെ.കെ മഹേശന്‍ പറഞ്ഞു. ദേവസ്വത്തിന്റെ കീഴിലുള്ള സ്‌കൂളുകളിലെ ക്യാമ്പുകളും ചിക്കര മുറികളിലേക്കും ഓഡിറ്റോറിയത്തിലേക്കും മാറ്റി.
സെന്റ്‌ മൈക്കിള്‍സ്‌ കോളജില്‍ 208 കുടുംബങ്ങളില്‍ നിന്നായി 738 പേരുണ്ട്‌. കണ്ടമംഗലം ഹൈസ്‌കൂള്‍, ചേര്‍ത്തല തെക്ക്‌ ഗവ. എച്ച്‌.എസ്‌.എസ്‌, ആര്യക്കര എ.ബി വിലാസം എച്ച്‌.എസ്‌.എസ്‌, മുട്ടം ഹോളിഫാമിലി എച്ച്‌.എസ്‌.എസ്‌, സെന്റ്‌ മേരീസ്‌ ജി.എച്ച്‌.എസ്‌.എസ്‌, ഗവ. ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌, വടുതല ജമാഅത്ത്‌ എച്ച്‌.എസ്‌.എസ്‌ എന്നീ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലാണ്‌ നിലവില്‍ ക്യാമ്പ്‌ പ്രവര്‍ത്തിക്കുന്നത്‌. ചിറയ്‌ക്കല്‍ ഗൗരീശങ്കരം ഓഡിറ്റോറിയം, ചെത്തി പള്ളി, കണ്ണിക്കുഴി ഗാന്ധി സ്‌മാരക കേന്ദ്രം, കണിച്ചുകുളങ്ങര പില്‍ഗ്രിം സെന്റര്‍ എന്നിവിടങ്ങളിലും ദുരിത ബാധിതര്‍ കഴിയുന്നുണ്ട്‌. 2605 കുടുംബങ്ങളില്‍ നിന്നായി 7973 പേരാണ്‌ ക്യാമ്പുകളില്‍ ഉള്ളത്‌.
കോടംതുരുത്ത്‌ ഗവ. എച്ച്‌.എസ്‌.എസ്‌, അര്‍ത്തുങ്കല്‍ സെന്റ്‌ ഫ്രാന്‍സിസ്‌ അസിസി എച്ച്‌.എസ്‌.എസ്‌, ചേര്‍ത്തല നോര്‍ത്ത്‌ കണ്ണികാട്ട്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍, മുഹമ്മ കെ.ഇ കാര്‍മല്‍ സ്‌കൂള്‍, ബിഷപ്പ്‌മൂര്‍ സ്‌കൂള്‍, മാരാരിക്കുളം സംഹിതി, രാഘവേന്ദ്ര സ്‌കൂള്‍, തിരുവിഴ ഗവ. യു.പി.എസ്‌, എസ്‌.എന്‍ കോളജ്‌, നൈപുണ്യ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ്‌ പിരിച്ചുവിട്ടത്‌. ഇന്നും നാളെയുമായി വിദ്യാലയങ്ങളിലെ ക്യാമ്പുകള്‍ സമീപത്തെ ഓഡിറ്റോറിയങ്ങളിലേക്ക്‌ മാറ്റിക്ല ാസ്‌ ആരംഭിക്കാന്‍ സാഹചര്യമൊരുക്കുമെന്ന്‌ റവന്യു അധികാരികള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW