Friday, September 21, 2018 Last Updated 15 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

കുട്ടനാട്ടുകാര്‍ ഇന്നു വീടണയും

ആലപ്പുഴ: മഹാപ്രളയത്തെത്തുടര്‍ന്നു ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന കൈനകരി പഞ്ചായത്തു നിവാസികള്‍ ഒഴികെയുള്ള കുട്ടനാട്ടുകാര്‍ ഇന്നു വീടുകളിലേക്കു മടങ്ങും. ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാര്‍ താമസിക്കുന്ന സ്‌കൂളുകള്‍ ഒഴിവാക്കി അവര്‍ക്കായി പുതിയ വാസകേന്ദ്രങ്ങള്‍ ഒരുക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ മടങ്ങുന്നതോടെ ഒരോ പഞ്ചായത്തിലും ആവശ്യത്തിന്‌ ഭക്ഷണവിതരണ കേന്ദ്രം സജ്‌ജമാക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌ കുട്ടനാട്‌ തഹസില്‍ദാര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഉപയോഗിക്കാനാവശ്യമായ പത്രങ്ങളും മറ്റും ലഭ്യമല്ലാത്തതിനാലാണിത്‌. ഒരാഴ്‌ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങള്‍ തുടരേണ്ടിവരും.
സാധ്യമായ എല്ലാ സ്‌കൂളുകളും അധ്യയനത്തിന്‌ വിട്ടുനല്‍കാനാണ്‌ തീരുമാനം.എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ കിയോസ്‌കുകള്‍ തയാറാക്കാന്‍ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്‌കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കൂടുതല്‍ ആവശ്യമുള്ളയിടത്ത്‌ സ്‌ഥാപിക്കുമെന്നും ഉപഡയറക്‌ടര്‍ പറഞ്ഞു. നിലവില്‍ ആറു പഞ്ചായത്തുകളില്‍ മാത്രമാണ്‌ ജല അതോറിട്ടി കുടിവെള്ളം വിതരണം ചെയ്യുന്നത്‌.
6000 പാചകവാതക
സിലിണ്ടര്‍ കൂടി

ആലപ്പുഴ: കൂടുതല്‍ ഭക്ഷണവിതരണകേന്ദ്രം തുടങ്ങുന്നതോടെ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. കൊച്ചി റിഫൈനറിയില്‍ നിന്ന്‌ 6000 സിലിണ്ടറുകള്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്‌. ആവശ്യമുള്ള കേന്ദ്രങ്ങളില്‍ ഇവ ജില്ലാ സപ്ലൈ ഓഫീസ്‌ വഴി എത്തിക്കും.
എലിപ്പനി പ്രതിരോധ
ഗുളിക കഴിക്കണം

ആലപ്പുഴ: വീടുകള്‍ വൃത്തിയാക്കാന്‍ പോകുന്നവരും ക്യാമ്പില്‍ താമസിക്കുന്നവരുമായ എല്ലാവരും ആഴ്‌ചയില്‍ ഒരിക്കല്‍ എലിപ്പനി പ്രതിരോധ മരുന്ന്‌ നിര്‍ബന്ധമായും കഴിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌.
വീടുകളിലേക്ക്‌ മടങ്ങുന്നതിനു മുന്നോടിയായി പാലിക്കേണ്ട ആരോഗ്യ മുന്‍കരുതലുകളെക്കുറിച്ച്‌ ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ, പുന്നപ്ര നോര്‍ത്ത്‌ ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ മൈക്ക്‌ പ്രചരണം നടത്തി.
വീട്ടിലേക്ക്‌ മടങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW