Tuesday, November 20, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

90% ശുചീകരണം പൂര്‍ത്തിയായി; പുനരധിവാസത്തിന്‌ കുട്ടനാട്‌

ആലപ്പുഴ: കുട്ടനാടിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാ ശുചീകരണം രണ്ടാം ദിവസം പിന്നിടുമ്പോള്‍ കൈനകരിയിലെ ഭാഗികമായ ശുചീകരണം ഒഴിവാക്കിയാല്‍ കുട്ടനാട്ടിലെ 90 ശതമാനം വീടുകളിലും ശുചീകരണം പൂര്‍ത്തിയാക്കി.
പ്രതീക്ഷകള്‍ക്കപ്പുറമുള്ള ജനകീയ-സന്നദ്ധസംഘടന-ഉദ്യോഗസ്‌ഥ കൂട്ടായ്‌മയിലൂടെയാണ്‌ വലിയ നേട്ടത്തിലേക്ക്‌ എത്താന്‍ കഴിഞ്ഞത്‌. കൈനകരിയില്‍ ഭാഗികമായി മാത്രമേ വീടുകളുടെ ശുചീകരണം നടന്നിട്ടുള്ളു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണം കൂടാതെ തദ്ദേശവാസികള്‍ തങ്ങളുടേതായ നിലയില്‍ നടത്തിയ ശുചീകരണവും ഇതില്‍പ്പെടും. ശുചീകരണ ദൗത്യത്തിന്‌ നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ ഇന്നലെവരെ 60,704 വീടുകളാണ്‌ ശുചീകരിച്ചിട്ടുള്ളത്‌. 633 പൊതുസ്‌ഥാപനങ്ങളും 123 സ്‌കൂളുകളും 342 പൊതുസ്‌ഥലങ്ങളും ശുചീകരിക്കാന്‍ കഴിഞ്ഞു.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ജി. സുധാകരന്‍, തോമസ്‌ ഐസക്‌, പി. തിലോത്തമന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ശുചീകരണ ദൗത്യം. ദിവസങ്ങളോളം ഇവിടെ ചെലവഴിച്ചാണ്‌ ഇവര്‍ ദൗത്യത്തിന്‌ മാര്‍ഗനിര്‍ദേശം നല്‍കിയത്‌.
ശുചീകരണം തുടങ്ങിയ ആദ്യ ദിവസം 28757 വീടുകളും 288 പൊതുസ്‌ഥാപനങ്ങളും 52 സ്‌കൂളുകളും 122 പൊതുസ്‌ഥലങ്ങളും വൃത്തിയാക്കി. രണ്ടാം ദിവസമായ ഇന്നലെ മാത്രം 31947 വീടുകളും 345 പൊതുസ്‌ഥാപനങ്ങളും 71 സ്‌കൂളുകളും 220 പൊതുസ്‌ഥലങ്ങളും ശുചീകരിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW