Monday, November 19, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

ചങ്ങനാശേരിയില്‍ ആറ്‌ ക്യാമ്പുകള്‍ കൂടി

uploads/news/2018/08/244106/4.jpg

ചങ്ങനാശോരി: വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ചങ്ങനാശേരിയിലെ പരിസരങ്ങളിലുമായി എത്തിയ കുട്ടനാട്ടുകാര്‍ ക്യാമ്പുകളില്‍ നിന്നും തിരികെ വീടുകളിലേക്കുള്ള മടക്കം ആരംഭിച്ചു.
താലൂക്കില്‍ ആകെ 107 ക്യാമ്പുകളാണുണ്ടായിരുന്നത്‌. മുപ്പതിനായിരത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നണ്ടായിരുന്നു. ഇനി ആറു ക്യാമ്പുകളിലായി 500 ഓളം ആളുകള്‍ കഴിയുന്നുണ്ട്‌.
താലൂക്കിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും ക്യാമ്പുകള്‍ പൂര്‍ണമായും ഒഴിപ്പിച്ച്‌ സ്‌കൂള്‍ തുറക്കുന്നതിനായി വിട്ടു നല്‍കി. സ്‌കൂളുകളില്‍ താമസിച്ചിരുന്നവരെ വിവിധ ഹാളുകളിലേക്കു മാറ്റി പാര്‍പ്പിച്ചു.
സി.എസ്‌.ഐ യൂത്ത്‌ സെന്റര്‍ ചങ്ങനാശേരി, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കുറിച്ചി ശങ്കരപുരം എസ്‌.എന്‍.ഡി.പി ഹാള്‍, ചര്‍ച്ച്‌ പാരീഷ്‌ ഹാള്‍ പൊടിപ്പാറ, കാത്തലിക്‌ ചര്‍ച്ച്‌ പാരീഷ്‌ ഹാള്‍ ചീരംഞ്ചറ, എം ജിഡിഎം ഹോസ്‌പിറ്റല്‍ ഹാള്‍ നെടുംകുന്നം എന്നിവടങ്ങളിലാണ്‌ ഇപ്പോള്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌.
രണ്ടു ദിവസം കൊണ്ടു ഭൂരിഭാഗം അംഗങ്ങള്‍ക്കും തിരികെ വീടുകളിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ.
കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്ളവരാണു ക്യാമ്പിലുള്ളവരില്‍ ഭൂരിപക്ഷവും. വെള്ളം പൂര്‍ണമായും ഇറങ്ങാത്തതും ശുചീകരണം പൂര്‍ത്തിയാകാത്തതുമാണ്‌ വീടുകളിലേക്കു മടങ്ങാന്‍ കഴിയാത്തതെന്ന്‌ ക്യാമ്പിലുള്ളവര്‍ പറഞ്ഞു. കുട്ടനാട്ടില്‍ നടന്നുവരുന്ന മഹാ ശുചീകരണം പൂര്‍ത്തിയാവുന്നതോടെ വിടുകളിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണിവര്‍.
ഇന്നലെമുതല്‍ എ.സി റോഡിലെ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തു കൂറ്റന്‍ മോട്ടോര്‍ ഉപയോഗിച്ചു കണ്ടത്തിലേകു വെളളം പമ്പു ചെയ്‌തു തുടങ്ങി. ക്യാമ്പുകളില്‍ നിന്നും ശുചീകരണ കിറ്റുകളുമായാണ്‌ എല്ലാവരും വീട്ടിലേക്കു മടങ്ങിയത്‌. വെള്ളം കയറി ഇറങ്ങിയതിനെ കടുത്ത ദുര്‍ഗന്ധമാണ്‌ പ്രദേശങ്ങളില്‍ ഉള്ളത്‌.
ഇനിയും ആഴ്‌ചകള്‍ കൊണ്ടു മാത്രമേ ഇവിടുത്തുകാരുടെ ജീവിതം സാധാരണ നിലയിലാകൂ. ക്യാമ്പുകളില്‍ നിന്നും ലഭിച്ച വസ്‌ത്രങ്ങളും സാധനങ്ങളും മാത്രമാണ്‌ ഇവരുടെ ആകെ സമ്പാദ്യം.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW