Saturday, September 22, 2018 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

വെള്ളമിറങ്ങാതെ, ദുരിതം തീരാതെ...

uploads/news/2018/08/244105/3.jpg

ആര്‍പ്പൂക്കര: മഴ മാറിയിട്ടും വെയില്‍ തെളിഞ്ഞിട്ടും വെള്ളമിറങ്ങാതെ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ പുത്തന്‍കായല്‍, മഞ്ചാടിക്കരി മേഖല. ഈ മേഖലയിലെ വീടുകള്‍ ഇപ്പോഴും അരയൊപ്പം വെള്ളത്തിലാണ്‌.
വെള്ളം വറ്റിയ്‌ക്കാന്‍ മോട്ടോറുകള്‍ക്കായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും നടപടിയൊന്നുമുണ്ടാകുന്നി ല്ലെന്നു നാട്ടുകാര്‍. പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍പ്പെട്ട പുത്തന്‍കായല്‍, മഞ്ചാടിക്കരി മേഖലകളിലായി അമ്പതോളം വീടുകളാണ്‌ ഇപ്പോഴും വെള്ളത്തില്‍ കിടക്കുന്നത്‌.
പുത്തകായലിലെ 13 വീടുകളില്‍ അരയ്‌ക്കു മുകളിലാണു വെള്ളം. ഇവിടെയുള്ളവരെല്ലാം പൂര്‍ണമായി ദുരിതാശ്വാസ ക്യാമ്പിലോ, ഹൗസ്‌ബോട്ടുകളിലോ ആണു കഴിയുന്നത്‌. ഏറെ താഴ്‌ന്ന പ്രദേശമായതിനാല്‍ വെള്ളമിറങ്ങാന്‍ കൂടുതല്‍ ദിവസം വേണം.
തുടര്‍ച്ചയായി വെള്ളം കയറിക്കിടന്നതോടെ ഗൃഹോപകരണങ്ങളില്‍ ഏറിയ പങ്കും പൂര്‍ണമായി നശിച്ചു. ഉപജീവനമാര്‍ഗമായ മത്സ്യബന്ധന, കാര്‍ഷിക മേഖലകളുടെ തകര്‍ച്ചയും തിരിച്ചടിയായിരിക്കുകയാണ്‌. മലവെള്ളത്തിന്റെ വരവില്‍ പാടശേഖരത്തിന്റെ ബണ്ടുകള്‍ തകര്‍ത്തു വെള്ളം ഇരച്ചെത്തിയതാണു രൂക്ഷമായ വെള്ളപ്പൊക്കത്തിനു കാരണമായത്‌. സമീപത്തെ അകത്തേക്കരി, കേളക്കരി തുടങ്ങിയ പാടശേഖരങ്ങളില്‍ ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുയാണ്‌. വെള്ളം പമ്പു ചെയ്യുന്നതിനുള്ള മുഴുവന്‍ മോട്ടോറുകളും വെള്ളത്തിനടിയിലാണ്‌. കുട്ടനാട്ടില്‍ സ്വീകരിക്കുന്നതുപോലെ കൂറ്റന്‍ മോട്ടോറുകള്‍ പുറത്തു നിന്നെത്തിച്ചു വെള്ളം പമ്പുചെയ്‌തു മാറ്റുക മാത്രമാണു പോംവഴി.
ഇതിനായി അധികൃതരോടു പലതവണ ആവശ്യപ്പെട്ടതായി പഞ്ചായത്തു മെമ്പര്‍ ജോഷി ചീപ്പുങ്കല്‍ പറഞ്ഞു. വെള്ളം വറ്റിക്കുന്നതിനൊപ്പം തകര്‍ന്ന ബണ്ടുകളുടെ പുനരുദ്ധാരണവും ആവശ്യമാണ്‌. ഇക്കാര്യത്തിലും അടിയന്തര നടപടികളുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തിരുവാര്‍പ്പ്‌, അയ്‌മനം പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടു തുടരുകയാണ്‌. സാധാരണ ജീവിതത്തിലേക്ക്‌ എന്നു തിരികെ വരുമെന്നു പറയാന്‍ ഇവര്‍ക്കാകുന്നില്ല. മടങ്ങിയെത്തുമ്പോള്‍ ജീവിതസാഹചര്യങ്ങളെല്ലാം നഷ്‌ടമായെന്നതും ഇവര്‍ക്കു തിരിച്ചടിയാകുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW