Friday, September 14, 2018 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

സ്‌കൂളുകളിലെ ക്യാമ്പുകള്‍ പിരിച്ചുവിട്ടു; 2507 പേര്‍ ഇപ്പോഴും ക്യാമ്പില്‍

uploads/news/2018/08/244104/2.jpg

കോട്ടയം: ആശങ്കയ്‌ക്കിട നല്‍കി ഇടവിട്ടു മഴ പെയ്യുമ്പോഴും ജനങ്ങള്‍ ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ജില്ലയിലെ 486 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. നിലവില്‍ 14 ക്യാമ്പുകളിലായി 831 കുടുംബങ്ങളില്‍ നിന്നായി 2507 പേര്‍ ക്യാമ്പില്‍ കഴിയുന്നു. സ്‌കൂളുകളിലെ ക്യാമ്പുകള്‍ പൂര്‍ണമായി ഇന്നലെ മാറ്റിയിരുന്നു.
ചങ്ങനാശേരി താലൂക്കില്‍ സെന്റ്‌ ജോര്‍ജ്‌ പാരീഷ്‌ ഹാള്‍ ചീരഞ്ചിറ, എം.ജി.ഡി.എം. ആശുപത്രി ഹാള്‍ കങ്ങഴ, ബസേലിയസ്‌ ഹാള്‍ കുറിച്ചി, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ചങ്ങനാശേരി, അയ്യന്‍കാളി മെമ്മോറിയല്‍ ഹാള്‍ കുറിച്ചി, എസ്‌.എന്‍.ഡി.പി. ഓഡിറ്റോറിയം ശങ്കരപുരം എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
കുട്ടനാട്ടിലെ ജനങ്ങളാണ്‌ ചങ്ങനാശേരി താലൂക്കിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്‌. വെക്കം താലൂക്കിലെ വെച്ചൂര്‍ ദേവി വിലാസം ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ്‌ സ്‌കൂളിനോട്‌ ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലേക്ക്‌ മാറ്റി ക്രമീകരിച്ചു. കോട്ടയം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ സ്‌കൂളുകളിലെയും ക്യാമ്പുകള്‍ പിരിച്ചു വിട്ടു.അതേസമയം, ദുരിത ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങി.
ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി ഡെപ്യൂട്ടി ഡയറക്‌ടര്‍ പഞ്ചായത്ത്‌, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കോട്ടയം, കുറിച്ചി, തിരുവാര്‍പ്പ്‌, അയ്‌മനം, ആര്‍പ്പൂക്കര പ്രദേശങ്ങളിലാണ്‌ ശേഖരണം നടത്തിയത്‌.ഒരാഴ്‌ചക്കുള്ളില്‍ മുഴുവന്‍ ദുരിതബാധിത പ്രദേശങ്ങളിലെയും ശേഖരണം പൂര്‍ത്തിയാക്കുമെന്ന്‌ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ്‌ ജോസഫ്‌ പറഞ്ഞു

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW