Tuesday, November 13, 2018 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

എ.സി. റോഡിലെ പല വീടുകളും തകര്‍ന്നു; വെള്ളമിറങ്ങിയ വീടുകളുടെ സ്‌ഥിതി ദയനീയം

ചങ്ങനാശേരി: ശക്‌തമായ കാറ്റിലും മഴയിലും പ്രളയക്കെടുതിയിലും പെട്ട്‌ എ.സി. റോഡിനു സമീപമുള്ള വീടുകള്‍ തകര്‍ന്നുകിടക്കുകയാണ്‌. മൂന്നു വീടുകള്‍ പൂര്‍ണമായും ഒന്‍പതു വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌. തകര്‍ന്ന വീടുകള്‍ താമസയോഗ്യമല്ലെന്നു വീട്ടുകാര്‍ പറയുന്നു.
കൂടാതെ കിടങ്ങറ മുതല്‍ ആലപ്പുഴ വരെ വെള്ളമിറങ്ങിയ വീടുകളുടെ സ്‌ഥിതി ദയനീയം. ഇന്നലെയും ചങ്ങനാശേരിയിലെ ക്യാമ്പുകളില്‍നിന്ന്‌ ആയിരത്തോളം പേര്‍ ബോട്ടുകളില്‍ വീടു തേടി മടങ്ങി.
വിണ്ടു കീറിയും താഴ്‌ന്നും അപകടാവസ്‌ഥയിലാണു കുട്ടനാടന്‍ ചിറകളിലെ പല വീടുകളും. വൈദ്യുതിയും താറുമാറായിരിക്കുന്നു. ഗ്യാസ്‌ സിലണ്ടറുകള്‍ മണ്ണുകയറി മൂടി. അടുപ്പുകള്‍ മണ്ണില്‍ മൂടി. സ്‌റ്റൗ കാണാനില്ല. അടുക്കളയിലെ പാത്രങ്ങള്‍ ചിതറിയും പൊട്ടിയും കിടക്കുന്നു.
ഫ്രിഡ്‌ജും ടി വിയും കേടായി. ഫര്‍ണീച്ചറുകള്‍ വെള്ളത്തില്‍ മുങ്ങി ഒടിഞ്ഞു. കുഷ്യനും മെത്തയും വെള്ളം കയറി ഒഴുകിപ്പോയി.
പുളിങ്കുന്ന്‌, പള്ളിക്കൂട്ടുമ്മ, മുട്ടാര്‍, മങ്കൊമ്പ്‌, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളില്‍ ചങ്ങനാശേരി രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറു കണക്കിനു സന്നദ്ധസേവകര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. പാടശേഖരങ്ങള്‍ വറ്റിക്കാന്‍ ശ്രമകരമായ അധ്വാനം വേണ്ടിവരും.
പാടങ്ങള്‍ നിറയെ അവശിഷ്‌ടങ്ങള്‍ ഒഴുകിയെത്തിയിരിക്കുന്നതു മാറ്റുന്നതിനും താമസം നേരിടുമെന്നു പറയുന്നു. കുട്ടനാടിന്റെ വീണ്ടെടുക്കലിന്‌ ഇനിയും മാസങ്ങള്‍ വേണ്ടിവരും. ചങ്ങനാശേരി ആലപ്പുഴ റോഡില്‍ ഭാഗികമായി മാത്രമേ ഗതാഗതം പുന:സ്‌ഥാപിച്ചിട്ടുള്ളൂ.
ചങ്ങനാശേരിയില്‍ നിന്നു കെ.എസ.്‌ആര്‍.ടി.സി മങ്കൊമ്പ്‌ ബ്ലോക്കുവരെയും ആലപ്പുഴയില്‍നിന്നു കൈനകരി വരെയുമാണു സര്‍വീസ്‌ നടത്തുന്നത്‌. ഇതിനിടയിലുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ ട്രാക്‌ടറുകളാണു സര്‍വീസ്‌ നടത്തുന്നത്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW