Friday, November 16, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

പ്രളയം: കുമരകത്ത്‌ 1.99 കോടിയുടെ നഷ്‌ടം

കുമരകം: പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ കുമരകത്തുണ്ടായതു 1.99 കോടി രൂപയുടെ നഷ്‌ടമെന്നു വിവിധ വകുപ്പുകളുടെ പ്രാഥമിക കണക്കെടുപ്പ്‌. കണക്കെടുപ്പുകള്‍ പൂര്‍ണമായിട്ടില്ല. വകുപ്പുതല കണക്കെടുപ്പിന്‌ പുറമേ ഗ്രാമ പഞ്ചായത്തും നഷ്‌ടങ്ങള്‍ തിട്ടപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
തിരുവാര്‍പ്പ്‌, കുമരകം, അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ ആയിരക്കണക്കിന്‌ ഹെക്‌ടര്‍ പാടശേഖരങ്ങളാണ്‌ മുങ്ങി നശിച്ചത്‌. കുമരകത്ത്‌ ആദ്യ കണക്ക്‌ പ്രകാരം 296 ഹെക്‌ടര്‍ പാടശേഖരത്തെ നെല്‍ക്കൃഷിയും പത്തു ഹെക്‌ടര്‍ കരക്കൃഷിയും നശിച്ചതായി കൃഷി ഓഫീസര്‍ അറിയിച്ചു. നെല്‍ക്കൃഷിയില്‍ 1.75 കോടി രൂപയും വാഴ , തെങ്ങ്‌ , പച്ചക്കറി തുടങ്ങിയ കരക്കൃഷിയില്‍ 13.5 ലക്ഷം രൂപയുടെ നഷ്‌ടവും കണക്കാക്കുന്നതായി കൃഷി ഓഫീസര്‍ റെജിമോള്‍ പറഞ്ഞു. ഏക്കറിന്‌ 20000 മുതല്‍ 35000 രൂപ ചെലവാണ്‌ നെല്‍ക്കൃഷിക്ക്‌.
കര്‍ഷകരില്‍ ഭൂരിഭാഗവും വായ്‌പ എടുത്തും പലിശയ്‌ക്ക്‌ പണം വാങ്ങിയും കൃഷി ഇറക്കിയവരാണ്‌. നിലവില്‍ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പറ്റാത്ത അവസ്‌ഥയുമായി. കൊയ്‌ത്തു നടക്കാന്‍ കഴിയാത്തതിനാല്‍ സബ്‌സീഡികളും കിട്ടാന്‍ മാര്‍ഗമില്ല. ആദ്യ വെള്ളപ്പൊക്കത്തില്‍ പിടിച്ചുനിന്ന അയ്‌മനം പഞ്ചായത്തിലെ വട്ടക്കായല്‍, മാലിക്കായല്‍, തോട്ടുപുറം, ആര്‍പ്പൂക്കര പഞ്ചായത്തിലെ അകത്തേക്കരി, പള്ളിക്കരി, തുരുത്തുമാലി, അന്തോണിക്കായല്‍, കുമരകത്തെ പടിഞ്ഞാറേ പള്ളിക്കായല്‍, കുറിയമട, സെന്റ്‌ ജോസഫ്‌ കായല്‍ എന്നീ പാടശേഖരങ്ങളും രണ്ടാമത്തെ വെള്ളപ്പൊക്കത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കൃഷി നശിച്ചു.
പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ എല്ലാ മോട്ടോര്‍ തറകളും വെള്ളപ്പൊക്കത്തില്‍ തകരുകയും, മോട്ടറിനുള്ളില്‍ വെള്ളം കയറി നശിക്കുകയും ചെയ്‌തും, ഈ മോട്ടോറുകള്‍ നന്നാക്കിയാല്‍ മാത്രമേ പാടശേഖരങ്ങളിലെ പമ്പിങ്ങ്‌ പുനരാരംഭിച്ച്‌ വെള്ളം വറ്റിക്കുവാനും കഴിയൂ. മത്സ്യക്കൃഷി മേഖലയില്‍ ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. വിളവെടുപ്പിനു പാകമായ മത്സ്യങ്ങള്‍ അപ്പര്‍ കുട്ടനാട്ടിലെ എല്ലാ ഫിഷ്‌ഫാമുകളില്‍ നിന്നും ചാടിപ്പോയി.
ഉപജീവനത്തിനായി ലോണെടുത്ത്‌ മത്സ്യക്കൃഷി നടത്തിയവരാണ്‌ ഇതില്‍ ഭൂരിഭാഗവും, വെള്ളപ്പൊക്ക സമയത്ത്‌ വെള്ളംകയറിയ കരഭൂമിയില്‍ നിന്നും നൂറു കണക്കിനു കിലോ വളര്‍ത്തുമീനുകളാണ്‌ നാട്ടുകാര്‍ക്ക്‌ ലഭിച്ചത്‌. ഫിഷ്‌ ഫാമുകളില്‍ നിന്നും രക്ഷപെട്ട കട്‌ല, രോഹു, ഗ്രാസ്‌ കാര്‍പ്പ്‌, റെഡ്‌ബില്ലി തുടങ്ങിയ മത്സ്യങ്ങളാണ്‌ കൂടുതലായി ലഭിച്ചതും.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW